ടിക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് കല്യാണി. നടി ബിന്ദു പണിക്കരുടെ മകളായ കല്യാണി മോഡലിംഗിലിനും സജീവമാണ്. കല്യാണിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ജോ ആണ് കല്യാണിയെ ഫൊട്ടോഷൂട്ടിനായി ഒരുക്കിയത്.
ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലുമൊക്കെ ഏറെ സജീവമായ കല്യാണിയുടെ ഡബ്സ്മാഷ് വീഡിയോകളും വൈറലായിരുന്നു, ബിന്ദു പണിക്കർക്കും സായ് കുമാറിനുമൊപ്പമുള്ള ഏതാനും ടിക് ടോക് വീഡിയോകളും കല്യാണി ഷെയർ ചെയ്തിട്ടുണ്ട്.
ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. വിദ്യാർത്ഥിനിയായ കല്യാണി മികച്ച ഡാൻസറും അഭിനേത്രിയും കൂടിയാണ്, സുഹൃത്തുക്കളുമൊന്നിച്ചുള്ള ഡാൻസ് വിഡിയോകൾ കല്യാണി ഇടക്ക് ഇൻസ്റ്റഗ്രാം റീലിസിലൂടെ പങ്കുവെക്കാറുണ്ട്.