ബോളിവുഡ് കാത്തിരിക്കുന്ന ‘കലങ്ക്’ സിനിമ ഏപ്രിൽ 17 നാണ് തിയേറ്ററുകളിലെത്തുക. വരുൺ ധവാൻ, ആലിയ ഭട്ട്, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ആദിത്യ റോയ് കപൂർ, സൊനാക്ഷി സിൻഹ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങൾ. ആലിയയും മാധുരിയും സൊനാക്ഷിയുമെല്ലാം പ്രൊമോഷന് എത്തുന്നുണ്ട്.
‘2 സ്റ്റേറ്റ്സ്’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന അഭിഷേക് വർമ്മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരൺ ജോഹറാണ് നിർമ്മാതാവ്. 1940 കളുടെ പശ്ചാത്തലത്തിലാണ് ‘കലങ്കി’ന്റെ കഥ പറയുന്നത്. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘കലങ്ക്’. ശ്രീദേവി ചെയ്യാനിരുന്ന റോളാണ് ശ്രീദേവിയുടെ മരണത്തെ തുടർന്ന് മാധുരിയിലെത്തി ചേർന്നത്.
‘രൂപ്’ എന്ന കഥാപാത്രത്തെയാണ് ആലിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.