തെന്നിന്ത്യയിലെ നമ്പർ വൺ നായികമാരിൽ ഒരാളാണ് കാജൽ അഗർവാൾ. അമ്മയായതോടെ അഭിനയത്തിൽനിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. ഭർത്താവ് ഗൗതം കിച്ലുവിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് കാജൽ. പിറന്നാൾ ദിനത്തിൽ ഭർത്താവിന് ആശംസകൾ നേർന്നുകൊണ്ടുള്ള കാജലിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
കിച്ലുവിന്റെ പിറന്നാൾ ദിനത്തിൽ സ്ലീവ്ലെസ് റെഡ് ബനാറസി ഷറാറ സെറ്റിലാണ് കാജൽ തിളങ്ങിയത്. അനിത ഡോഗ്രേ ഡിസൈൻ ചെയ്തതായിരുന്നു ഈ ഷറാറ സെറ്റ്. 1,20,000 രൂപയാണ് ഈ ഷറാറ സെറ്റിന്റെ വില.

ഭർത്താവിന്റെ ജന്മദിനത്തിൽ ആരാധകർക്കായി കുടുംബ ഫോട്ടോയും കാജൽ ഷെയർ ചെയ്തിരുന്നു. മകൻ നെയിലിനെ കാജലും കിച്ലും ചേർന്ന് കയ്യിലെടുത്തിരിക്കുന്ന ഫോട്ടോ താരത്തിന്റെ ആരാധകരെയും സന്തോഷിപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് കാജൽ കുടുംബ ഫോട്ടോ ഷെയർ ചെയ്യുന്നത്.
ഏഴു വർഷത്തെ സൗഹൃദത്തിനും മൂന്നു വർഷത്തെ പ്രണയത്തിനും ശേഷമാണ് കാജലും കിച്ലുവും വിവാഹിതരായത്. 2020 ഔക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം.