കണ്ണുകൾക്കു ചുറ്റുമുള്ള കറുപ്പ്, പഫിനസ്, ക്ഷീണം ഇവയൊക്കെ ചിലരെയെങ്കിലും അസ്വസ്ഥതപ്പെടുത്താറുണ്ട്. ഇവയിൽനിന്നും രക്ഷ നേടാൻ പലരും ഐ ക്രീമുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, അവ പലപ്പോഴും പൂർണമായും ഫലം നൽകാറില്ല. ഇത്തരം സാഹചര്യങ്ങളിൽ വിപണിയിൽ ലഭ്യമായ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതിനുപകരം വീട്ടിൽ തന്നെയുള്ള പ്രതിവിധികൾ പരീക്ഷിക്കാവുന്നതാണ്.
ഉറക്കമില്ലായ്മയാണ് ഇത്തരം പ്രശ്നങ്ങൾക്കുപിന്നിലെ പ്രധാന കാരണം. ഡാർക്ക് സർക്കിളുകളും കണ്ണുകളിലെ ക്ഷീണവും മാറ്റാൻ സഹായിക്കുന്നൊരു സിംപിൾ വഴി പറഞ്ഞിരിക്കുകയാണ് ജൂഹി പർമർ. കറ്റാർവാഴ ജെല്ലും പാലും ഉപയോഗിച്ച് ഇവ എളുപ്പത്തിൽ മാറ്റാവുന്നതാണ്.
ചെയ്യേണ്ട വിധം
- പാലും റോസ് വാട്ടറും കറ്റാർവാഴ ജെല്ലും ഒരു ചെറിയ ബൗളിൽ എടുക്കുക
- ഇവ മൂന്നും നന്നായി മിക്സ് ചെയ്യുക
- 15-20 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുക
- ഈ മിശ്രിതത്തിലേക്ക് കോട്ടൺ ബോൾ അല്ലെങ്കിൽ പാഡ് മുക്കുക
- 20 മിനിറ്റ് കണ്ണുകൾക്കു മുകളിൽവച്ചശേഷം കഴുകി കളയുക