Latest News
ഇന്നും നാളെയും അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് – റെ‍ഡ് അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ- ഓറഞ്ച് അലര്‍ട്ട്

കേക്കാണ് താരം; അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്ന വെറൈറ്റി കേക്കുകൾ

അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന ഏതാനും ‘സൂപ്പർസ്റ്റാർ’ കേക്കുകളുടെ വിശേഷങ്ങൾ

joju george, joju george birthday cake

ലോക്ക്ഡൗൺകാലത്ത് സൂപ്പർഹിറ്റായി മുന്നേറികൊണ്ടിരിക്കുകയാണ് കേക്ക് ബേക്കിംഗ് എന്ന കല. അനിശ്ചിതത്വങ്ങളുടെ കൊറോണക്കാലത്ത് ജന്മദിനം, വിവാഹവാർഷികം തുടങ്ങിയ ചെറിയ സന്തോഷങ്ങൾ പോലും വലിയ പ്രാധാന്യത്തോടെ കേക്ക് മുറിച്ച് പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കാൻ ശ്രമിക്കുകയാണ് മലയാളികൾ. ലോക്ക്ഡൗൺ കാലത്ത് കേക്ക് ബേക്കിംഗ് പരീക്ഷണങ്ങളിൽ മുഴുകുന്നവരുടെ എണ്ണവും കുറവല്ല. എന്തായാലും, മുൻപൊന്നും ഇല്ലാത്തത്രയും വ്യാപകമായി കേക്കിൽ കലാരൂപങ്ങൾ വിരിയുന്ന കാലം കൂടിയാണ് ഇത്.

Read more: അനിയന്റെ കല്യാണത്തിന് ചേച്ചി തിളങ്ങാതെ പറ്റില്ലല്ലോ; ചിത്രങ്ങൾ പങ്കുവച്ച് നവ്യ നായർ

ലോക്ക്ഡൗൺ കാലത്ത് പിറന്നാൾ ആഘോഷിച്ച മലയാളത്തിലെ താരങ്ങളുടെയെല്ലാം ജന്മദിനാഘോഷവേദികളിലും തിളങ്ങിയ അതിഥികൾ കേക്കുകളാണ്. മമ്മൂട്ടി മുതൽ ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ജോജു ജോർജ് വരെയുള്ള താരങ്ങൾക്കായി പ്രിയപ്പെട്ടവർ ഒരുക്കിയ സൂപ്പർഹിറ്റ് കേക്കുകൾക്കും പറയാനുണ്ട് ചില കഥകൾ.

കറുപ്പും വെളുപ്പും ഇടകലരുന്ന ജോജുവിന്റെ പിറന്നാൾ കേക്കും സിനിമ തീമിലാണ് ഒരുക്കിയിരിക്കുന്നത്. റീലും ക്ലാപ്പ് ബോർഡുമെല്ലാം കേക്കിൽ കാണാം.

joju george, joju george birthday cake

joju george, joju george birthday cake

ജന്മദിനത്തിൽ മമ്മൂട്ടിയ്ക്ക് മകൾ സുറുമി സമ്മാനിച്ച കേക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. കൊച്ചിയിലെ ‘Indulgence’ എന്ന കേക്ക് ബേക്കേഴ്‌സാണ് സുറുമിയുടെ ആഗ്രഹപ്രകാരം ഈ കേക്ക് നിർമ്മിച്ചു നൽകിയത്. പഴങ്ങളും ചെടികളും കൊണ്ടാണ് കേക്ക് ഡെക്കറേറ്റ് ചെയ്‌തിരിക്കുന്നത്. സൺഡ്രോപ്പ് മരങ്ങളും സ്ട്രോബറിയുമൊക്കെ കേക്കില്‍ ഉൾപ്പെടുത്തിയിരുന്നു.

View this post on Instagram

Happy Birthday to the Megastar @mammootty !! The idea for this cake was conceived by his daughter to portray his passion for fruit gardening along with a royal touch to it.. The branch bearing the fruits was my humble try to portray his favourite plant which brings him a lot of excitement:. Amidst other orders i had to do this whole cake in 3 hours! But ain’t any hardship a piece of fruit for the opportunity to celebrate this legend! Thank you @surumy #indulgencebyshazneenali #celebrationcake #love #bakery #delicious #foodie #cakeart #pastry #chocolatecake #instagood #buttercream #foodphotography #bakersofinstagram #kochibaker #kochi #huffposttaste # #indulgencebyshazneenali #cakemastersmagazine #cakemasters #top10cakeartistindia2019 #tutorial #cakeart #cakeartistindia #instagood #cakedecorating #cakedecorator #cakesofinstagram #huffposttaste #mammootty #mammookka

A post shared by Indulgence (@indulgencebyshazneenali) on

പൃഥ്വിയ്ക്കായി സുപ്രിയ ഒരുക്കിയ സർപ്രൈസ് കേക്കും ശ്രദ്ധ നേടിയിരുന്നു. ആരാധകരും സിനിമാലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ തീമിലാണ് കേക്ക് ഒരുക്കിയത്. കൊച്ചിയിലെ ദ ഷുഗർ ഷിഫ്റ്റർ ബേക്കേഴ്സ് ആണ് സുപ്രിയയുടെ നിർദ്ദേശപ്രകാരം ഈ വേറിട്ട കേക്ക് ഒരുക്കിയത്.

View this post on Instagram

#Nabeel If you know you know!

A post shared by Prithviraj Sukumaran (@therealprithvi) on

എല ബേല ബേക്ക് ഹൌസ് പൃഥ്വിയ്ക്കായി ഒരുക്കിയ കേക്കും ശ്രദ്ധ നേടിയിരുന്നു. ഒരു മാഗസിനിൽ നിന്നും പുറത്തേക്ക് വരുന്ന ഫിലിം റോളുകളിൽ ഓരോന്നിലും പൃഥ്വിരാജിന്റെ കഥാപാത്രങ്ങളെ അടയാളപ്പെടുത്തുന്ന കേക്കാണിത്. അടിമുടി സിനിമയായൊരു കേക്ക്. കൂട്ടത്തിൽ പൃഥ്വിയുടേയും സുപ്രിയയുടേയും അല്ലിയുടേയും ചിത്രങ്ങൾ വേറെയും.

പിറന്നാൾ ദിനത്തിൽ ദുൽഖറിനായി പൃഥ്വി നൽകിയ കേക്കാണ് അടുത്തിടെ ശ്രദ്ധ നേടിയ മറ്റൊരു സൂപ്പർഹിറ്റ് കേക്ക്. കുക്കിംഗ് പാഷനായ, ബർഗർ പ്രേമിയായ ദുൽഖറിന് ബർഗറിന്റെ ഷേപ്പിലുള്ള കേക്കാണ് പൃഥ്വി നൽകിയത്.

അനിയത്തി ഹൻസികയുടെ ജന്മദിനത്തിനായി നടി അഹാന കൃഷ്ണയും സഹോദരിമാരും കൂടെ ഒരുക്കിയ മെർമെയ്ഡ് കേക്കിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്.

Read more: കണ്ണാം തുമ്പി പോരാമോ, എന്നോടിഷ്ടം കൂടാമോ? അനിയത്തിയ്ക്കായി അഹാനയുടെ പാട്ട്

ബീച്ചും മത്സ്യകന്യകയുമൊക്കെ തീമായി വരുന്ന ഒരു കേക്ക് വേണം എന്നതായിരുന്നു അഹാനയുടെയും സഹോദരിമാരുടെയും ആവശ്യം. മിയാസ് കപ്പ്കേക്കറിയാണ് മനോഹരമായ ഈ കേക്ക് ഒരുക്കിയിരിക്കുന്നത്. മെർമെയ്ഡ് തീമിൽ തന്നെയാണ് അനിയത്തിയുടെ ജന്മദിനാഘോഷപാർട്ടിയുടെ സജ്ജീകരണങ്ങളും അഹാന ഒരുക്കിയത്.

എന്തായാലും കേക്കുകൾക്ക് ഇത് രാജകീയ കാലമാണ്, കേക്കിൽ ‘താജ്‌മഹൽ’ പണിയുന്ന ബേക്കേഴ്സിനും. കേക്കിൽ പരീക്ഷണങ്ങൾക്ക് നടത്താൻ താൽപ്പര്യമുള്ളവർക്ക് പ്രചോദനമായി കൂടുതൽ കൂടുതൽ കിടിലൻ ഡിസൈനുകളും വന്നുകൊണ്ടിരിക്കുകയാണ്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Joju george birthday cake

Next Story
ആളൊഴിഞ്ഞ ഗ്രാമത്തിൽ രണ്ടേ രണ്ടു താമസക്കാർ; കോവിഡ് കാലത്തെ വേറിട്ട കാഴ്ചCOVID-19 safety protocols, COVID-19 safety protocols in Italy, town in Italy with only two residents, health
The moderation of comments is automated and not cleared manually by malayalam.indianexpress.com