ബിടൗണിലെ സംസാര വിഷയങ്ങളിലൊന്നാണ് താരങ്ങളുടെ മക്കൾ. അവരുടെ അഭിനയ രംഗത്തേക്കുളള വരവും ഫാഷനുമെല്ലാം ബിടൗണിലെ ചർച്ചാ വിഷയങ്ങളിലൊന്നാണ്. സമൂഹ മാധ്യമത്തിൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്ന രണ്ട് താരങ്ങളുടെ മക്കളുടെ ലുക്കും ഫാഷനുമാണ്.

താരസുന്ദരി ശ്രീദേവിയുടെ മകൾ ജാൻവി കപൂറാണ് ഫാഷൻ ലോകത്ത് തരംഗം സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്ന ഒരു താരപുത്രി. മറ്റൊന്ന് സെയ്‌ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാനാണ്. ഇരുവരുടെയും പാർട്ടികളിലെയും മറ്റ് പരിപാടികളിലെയും വസ്‌ത്രധാരണവും ഹെയർസ്റ്റൈലുമെല്ലാം ഫാഷൻ ലോകത്ത് ചർച്ചയാവാറുണ്ട്.

സമൂഹ മാധ്യമത്തിലിപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത് സാറയുടെയും ജാൻവിയുടെയും പുതിയ ചിത്രങ്ങളാണ്. ഫാഷൻ ഡിസൈനറായ സബ്‌യസാച്ചി ഡിസൈൻ ചെയ്‌ത വസ്‌ത്രങ്ങളിണിഞ്ഞുളള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്ക് ‌വച്ച് വച്ചിരിക്കുന്നത്. മനോഹരമായ വസ്‌ത്രങ്ങളിഞ്ഞ് സുന്ദരിമാരായാണ് ഇരുവരെയും ചിത്രത്തിൽ കാണുന്നത്. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ് ഈ താരപുത്രിമാർ എന്നിരിക്കെ ഇരുവരുടയെും പുതിയ ചിത്രങ്ങൾ ആരാണ് സുന്ദരി എന്ന തരത്തിലുളള ചർച്ചകൾക്കും വഴി വെച്ചിട്ടുണ്ട്.

ജാൻവി കപൂർ നായികയായെത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതേപോലെ സാറയും അഭിനയ രംഗത്തേക്ക് ചുവട് വെക്കാനുളള​ തയ്യാറെടുപ്പിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ