/indian-express-malayalam/media/media_files/t070PzWTbBWTpFo6mXvf.jpg)
ജാൻവി കപൂർ
/indian-express-malayalam/media/media_files/jahnvi-devara-02.jpg)
പുതിയ ചിത്രമായ ദേവരയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി ജാൻവി കപൂർ. ജാൻവിയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമാണിത്.
/indian-express-malayalam/media/media_files/jahnvi-devara-01.jpg)
പ്രൊമോഷന്റെ ഭാഗമായി കാഞ്ചീവരം സാരിയിലുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജാൻവി. ഗോൾഡൻ വർക്കുകൾ നിറഞ്ഞ സാരിയായിരുന്നു ജാൻവി പ്രൊമോഷന് തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/jahnvi-devara-03.jpg)
സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പെ പെയർ ചെയ്തിരിക്കുന്നത്. ബ്ലൗസിലും നിറയെ ഗോൾഡൻ വർക്കുകളുണ്ട്.
/indian-express-malayalam/media/media_files/jahnvi-devara-06.jpg)
സാരിക്ക് ഇണങ്ങുന്ന വലിയ കമ്മലുകളും മോതിരങ്ങളും മൂക്കുത്തിയും ആയിരുന്നു ആക്സസറീസ്.
/indian-express-malayalam/media/media_files/jahnvi-devara-08.jpg)
ക്യൂട്ട് ഗേളെന്നും മനം മയക്കും സുന്ദരിയെന്നും ഒക്കെയാണ് ഫോട്ടോയ്ക്ക് ലഭിക്കുന്ന ആരാധക കമന്റുകൾ.
/indian-express-malayalam/media/media_files/jahnvi-devara-05.jpg)
എൻ.ടി.രാമ റാവു ജൂനിയർ നായകനാവുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻവരവേൽപാണ് ലഭിച്ചത്. തകർപ്പൻ ഡയലോകുകളും കിടിലൻ ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരുന്നത്.
/indian-express-malayalam/media/media_files/jahnvi-devara-04.jpg)
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ദേവര രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. ആദ്യഭാഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബർ 27 മുതൽ തിയേറ്ററുകളിലെത്തും.
/indian-express-malayalam/media/media_files/jahnvi-devara-07.jpg)
ദേവര എന്നാണ് എൻടിആർന്റെ കഥാപാത്രത്തിന്റെ പേര്. ഭൈര എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us