Latest News

Janmashtami 2021: ജന്മാഷ്ടമി 2021: കൃഷ്ണ ജന്മാഷ്ടമി എന്ന്?

Krishna Janmashtami 2021 Date in India: ഈ ദിവസം ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീ ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു

Krishna Janmashtami, Janmashtami, ie malayalam

Janmashtami 2021 Date in India: ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ജന്മാഷ്ടമി. ഹിന്ദുമത വിശ്വാസികൾ രാജ്യമെമ്പാടും ഈ ദിനം ആഘോഷിക്കുന്നു. ഈ വർഷം ഓഗസ്റ്റ് 30 (തിങ്കളാഴ്ച) നാണ് ജന്മാഷ്ടമി. ഭഗവാൻ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണനെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചിങ്ങ മാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസം അർധരാത്രിയിലാണ് ശ്രീകൃഷ്ണന്റെ ജനനം. ഈ ദിവസം ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീ ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.

മഥുരയിലും (ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്നു) ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ജന്മാഷ്ടമി വളരെ ആഘോഷപൂർവം നടത്താറുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ എന്നിവിടങ്ങളിലും ജന്മാഷ്ടമി ആഘോഷിക്കുന്നു.

മഥുരയിലെ രാജകുടുംബത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായാണ് ശ്രീകൃഷ്ണൻ ജനിക്കുന്നത്. ദേവകിയുടെ അധികാരമോഹിയായ സഹോദരൻ കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കി. എന്നാൽ ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കംസനെ വല്ലാതെ ഭയപ്പെടുത്തി. കൃഷ്ണൻ ജനിച്ച ഉടൻ വസുദേവർ അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിച്ചു. അമ്പാടിയിലാണ് ശ്രീകൃഷ്ണൻ കളിച്ചുവളര്‍ന്നത്. അതിനാൽ, ജന്മാഷ്ടമി, കൃഷ്ണന്റെ ജനനം മാത്രമല്ല, കംസ രാജാവിനെതിരായ വിജയവും അടയാളപ്പെടുത്തുന്നു.

അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. വിശ്വാസികൾ ഈ ദിവസത്തിൽ വ്രതമെടുത്ത് ഭഗവൽ മന്ത്രങ്ങൾ ജപിക്കും. ഇഷ്ടകാര്യ സിദ്ധിക്ക് കൃഷ്ണനാമം ജപിക്കുന്നത് അത്യുത്തമമാണ്.

Read More: Happy Krishna Janmashtami 2021: Wishes Images, Quotes, Status, Photos, Messages, and Wallpapers: കൃഷ്ണ ജന്മാഷ്ടമി ആശംസകള്‍

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Janmashtami 2021 date in india when is krishna janmashtami in 2021

Next Story
Happy Krishna Janmashtami 2021: Wishes Images, Quotes, Status, Photos, Messages, and Wallpapers: കൃഷ്ണ ജന്മാഷ്ടമി ആശംസകള്‍ നേരാംKrishna Janmashtami
The moderation of comments is automated and not cleared manually by malayalam.indianexpress.com