ജാൻവി കപൂറിന്റെ മുടിയഴകിനു പിന്നിലെ രഹസ്യം

മുടിയിൽ പുരട്ടിയ പായ്ക്കിന്റെ ചെറിയ ക്ലിപ്പ് പങ്കുവച്ചാണ് മുടി സംരക്ഷണത്തെക്കുറിച്ചുളള ചോദ്യത്തിന് ജാൻവി മറുപടി നൽകിയത്

jhanvi kapoor, ie malayalam

മുടി സംരക്ഷണത്തിന്റെ കാര്യത്തിൽ പ്രകൃതിദത്ത ചേരുവകൾക്കാണ് മുൻതൂക്കം നൽകുന്നതെന്ന് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടി പറയവേ, ജാൻവിയുടെ മുടി സംരക്ഷണത്തെക്കുറിച്ചും ചോദ്യം ഉയർന്നു.

മുടിയിൽ പുരട്ടിയ പായ്ക്കിന്റെ ചെറിയ ക്ലിപ്പ് പങ്കുവച്ചാണ് ചോദ്യത്തിന് ജാൻവി മറുപടി നൽകിയത്. പായ്ക്ക് തയ്യാറാക്കാൻ ഉപയോഗിച്ച ചേരുവകളെ സൂചിപ്പിക്കുന്ന മൂന്ന് ഇമോജികളും ജാൻവി പങ്കുവച്ചു – മുട്ട, അവോക്കാഡോ, തേൻ.

jhanvi kapoor, ie malayalam

നിങ്ങളുടെ മുടിക്ക് ആവശ്യമായവ അവോക്കാഡോയിൽ ധാരാളമുണ്ട്. അവോക്കാഡോയിൽ പ്രകൃതിദത്ത എണ്ണകളും പോളിഅൺസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. വരണ്ടതും ജലാംശം നഷ്ടമായതുമായ മുടിയിൽ അവ അത്ഭുതങ്ങൾ സൃഷ്ടിക്കും. വിറ്റാമിനുകളാൽ സമ്പുഷ്ടമായ അവോക്കാഡോ മുടിക്ക് ആരോഗ്യകരവും തിളക്കവും നൽകുന്നു.

മുട്ടയും മുടിക്ക് നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ അമിനോ ആസിഡുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കുന്നു. വിറ്റാമിനുകളാൽ സമ്പുഷ്ടമായ മുട്ടയുടെ മഞ്ഞക്കരു മുടി പൊട്ടിപ്പോകുന്നത് തടയുകയും മുടിയുടെ വളർച്ച കൂട്ടുകയും ചെയ്യും.

Read More: വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടർ

അതുപോലെ, തേൻ വരണ്ട തലയോട്ടിയും മുടിയും മോയിച്യുറൈസ് ചെയ്യുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുടി മൃദുവാക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു.

അവോക്കാഡോ മാസ്ക് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

½ – പഴുത്ത അവോക്കാഡോ
1 ടീസ്പൂൺ – അസംസ്കൃത തേൻ
1 – വലിയ മുട്ട
നിങ്ങൾക്ക് ഇഷ്ടമുള്ള എണ്ണ അവശ്യത്തിന്

അവോക്കാഡോ മാസ്ക് തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുട്ട ഒഴിക്കുക. മറ്റൊരു പാത്രത്തിൽ, അവോക്കാഡോയും തേനും അവശ്യത്തിന് എണ്ണയും ചേർത്ത് ഇളക്കുക.

ചേരുവകൾ ഒരുമിച്ച് മിക്സ് ചെയ്യുക. ഇത് മുടിയിൽ പുരട്ടി 15-20 മിനിറ്റ് നേരം വയ്ക്കുക

അതിനുശേഷം കഴുകി കളയുക. വീര്യം കുറഞ്ഞ ഷാമ്പൂവും കണ്ടീഷണറും ഉപയോഗിക്കാം.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Janhvi kapoors go to haircare routine includes these three ingredients

Next Story
തലൈവി ട്രെയിലർ റിലീസ്; സാരിയിൽ തിളങ്ങി കങ്കണkangana, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com