scorecardresearch
Latest News

വെറും രണ്ടു ചേരുവകൾ, ഇതാണ് ജാൻവി കപൂറിന്റെ സൗന്ദര്യ രഹസ്യം

ജാൻവിയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം എന്താണെന്ന് എപ്പോഴും ആരാധകർ ചോദിക്കുന്ന ഒന്നാണ്

jhanvi kapoor, actress, ie malayalam

ബോളിവുഡിലെ സുന്ദരികളായ സെലിബ്രിറ്റികളിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി 2018 ലാണ് ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. സിനിമയിലായാലും റെഡ്കാർപെറ്റിലായാലും ജാൻവി എപ്പോഴും തന്റെ രൂപത്തിൽ മാറ്റം വരുത്താറുണ്ട്.

ജാൻവിയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം എന്താണെന്ന് എപ്പോഴും ആരാധകർ ചോദിക്കുന്ന ഒന്നാണ്. വില കൂടിയ ചർമ്മ ഉൽപ്പന്നങ്ങളാണ് ഇതിനു പിന്നിലെന്ന് കരുതിയെങ്കിൽ തെറ്റി. തന്റെ ചർമ്മ സംരക്ഷണ ദിനചര്യയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

”അൽപ്പം വിയർക്കുകയോ ക്ഷീണം തോന്നുകയോ ചെയ്യുമ്പോഴെല്ലാം ഞാൻ കുളിക്കാറുണ്ട്. ഞാൻ പ്രകൃതിദത്ത ഉൽപ്പന്നങ്ങളായ പാൽ, തേൻ, മലായ്, തൈര്, പഴങ്ങൾ എന്നിവ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ഉറങ്ങുന്നതിനുമുമ്പ് ഞാൻ റോസ് വാട്ടറും ഗ്ലിസറിനും കലർത്തി ചർമ്മത്തിൽ പുരട്ടും,” ജാൻവി മീഡിയ ഔട്ട്‌ലെറ്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റോസ് വാട്ടറിന്റെയും ഗ്ലിസറിന്റെയും ഗുണങ്ങൾ

ആയിരക്കണക്കിന് വർഷങ്ങളായി റോസ് വാട്ടർ ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരുവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. റോസ് വാട്ടറിന് ശക്തമായ ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്, കൂടാതെ കോശങ്ങളുടെ നാശത്തിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

ഗ്ലിസറിൻ ചർമ്മത്തിലെ ജലാംശം വർധിപ്പിക്കുകയും ചർമ്മത്തിന്റെ ഉപരിതലത്തിന് ഉന്മേഷം നൽകുകയും ചെയ്യും. ചർമ്മത്തെ മൃദുവാക്കുന്നതും ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയതുമായ ഒരു എമോലിയന്റ് കൂടിയാണ് ഇത്. ദോഷകരമായ സൂക്ഷ്മാണുക്കളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.

ഗ്ലിസറിൻ-റോസ് വാട്ടർ മിശ്രിതം പ്രകൃതിദത്തമായ മോയ്സ്ച്യുറൈസറും ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുന്നതുമാണ്. നൈറ്റ് സെറം ആയി ഉപയോഗിക്കുന്നത് ചർമ്മത്തിന് ആവശ്യമായ പോഷകങ്ങളും ഈർപ്പവും നൽകാനുള്ള ഏറ്റവും നല്ല മാർഗമാണ്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Janhvi kapoor uses a mix of two ingredients every night for her skin

Best of Express