ബോളിവുഡിലെ യുവനടിമാരിൽ മുൻനിരയിലാണ് ജാൻവി കപൂർ. 2018 ൽ പുറത്തിറങ്ങിയ ‘ധടക്’ സിനിമയിലൂടെയാണ് ജാൻവി ബോളിവുഡിലേക്കെത്തിയത്. സോഷ്യൽ മീഡിയയിലും താരം ആക്ടീവാണ്.കേരള സാരിയിലുള്ള ഹോട്ട് ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ജാൻവി പങ്കുവച്ചിരിക്കുന്നത്. ഇതിനു മുൻപും അനവധി ബോളിവുഡ് താരങ്ങൾ കേരള സാരിയിൽ തിളങ്ങിയിട്ടുണ്ട്.
ജാൻവി പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ അമ്മ ശ്രീദേവിയെക്കുറിച്ചും കമന്റ് ബോക്സിൽ ആരാധകർ പറയുന്നുണ്ട്.
മലയാള സിനിമാലോകത്തും തിളങ്ങി നിന്ന താരമാണ് ശ്രീദേവി. അനവധി താരങ്ങളും ചിത്രത്തിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
മലയാള ചിത്രം ഹെലന്റെ റീമേക്കായ മിലിയിലാണ് ജാൻവി അവസാനമായി അഭിനയിച്ചത്. ബവാൽ, മിസ്റ്റർ ആൻഡ് മിസ്സിസ് മാഹി എന്നിവയാണ് ജാൻവിയുടെ പുതിയ ചിത്രങ്ങൾ. അനിൽ കപൂറിന്റെ 66-ാം പിറന്നാളാഘോഷത്തിൽ ജാൻവി തന്റെ ബോയ്ഫ്രെണ്ടിനൊപ്പം എത്തിയ ചിത്രങ്ങൾ വൈറലായിരുന്നു.മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ കൊച്ചു മകനാണ് ശിഖർ പഹരിയയാണ് ജാൻവി എത്തിയത്.