ബോക്സോഫിസിൽ മികച്ച കളക്ഷനുമായി മുന്നേറുകയാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. കാര്‍ത്തി, ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ ഒന്നിച്ചത്. കുന്ദവൈ രാഞ്ജിയുടെ വേഷമാണ് തൃഷ ചിത്രത്തിൽ അവതരിപ്പിച്ചത്.
ചിത്രത്തിന്റെ പ്രമോഷൻ വേദികളിൽ വളരെ സ്റ്റൈലിഷായി എത്തി ആരാധകരുടെ ശ്രദ്ധ നേടിയതും തൃഷയാണ്. വ്യത്യസ്ത ഗെറ്റപ്പിലുള്ള വസ്ത്രങ്ങളാണ് ഓരോ തവണയും തൃഷ തിരഞ്ഞെടുത്തത്. കൂടുതലും സാരിയിലായിരുന്നു താരം എത്തിയത്.
പൊന്നിയിൻ സെൽവൻ പ്രമോഷനായി തൃഷ ധരിച്ച ഐവറി ലീഫ് ചികൻകാരി സാരി ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്നിരുന്നു. മിറർ വർക്കുകൾ നിറഞ്ഞതായിരുന്നു ബ്ലൗസ്. സാവൻ ഗാന്ധി ഡിസൈൻ ചെയ്തതാണ് ഈ സാരി. 148,000 രൂപയാണ് ഈ സാരിയുടെ വില.

തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ആദ്യഭാഗം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ ആമസോൺ പ്രൈം വീഡിയോ ആണ്.