/indian-express-malayalam/media/media_files/uploads/2023/01/health-weight-loss.jpg)
Representtive Imge
ഭാരം കുറക്കാനുള്ള നുറുങ്ങുകൾ, തടി കുറയ്ക്കാനുള്ള മികച്ച ഭക്ഷണങ്ങൾ, ആ അധിക കിലോ കുറയ്ക്കാനുള്ള ഭക്ഷണക്രമം, അങ്ങനെ പലതും നമ്മൾ ഇന്റർനെറ്റിൽ കാണാറുണ്ട്. എന്നാൽ ഇതിൽ പറയുന്നവ എല്ലാം യാഥാർഥ്യമാണോ? പോഷകാഹാര വിദഗ്ധയും പരിശീലകയുമായ സിമ്രുൺ ചോപ്ര ഇത്തരം ചില മിഥ്യകളുടെ സത്യാവസ്ഥയെക്കുറിച്ച് പറയുന്നു.
“ഡയറ്റ് എടുക്കാൻ ആഗ്രഹിക്കാത്തവരെ എനിക്ക് മനസ്സിലാകും.അല്ലെങ്കിൽ തിങ്കളാഴ്ച ഡയറ്റ് ആരംഭിക്കുന്നതിന് മുൻപ് ഞായറാഴ്ച ഇഷ്ടമുള്ളതെല്ലാം കഴിക്കുന്നതും മനസ്സിലാക്കാൻ സാധിക്കും, വിദഗ്ധ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
“ഒരു ഡയറ്റിൽ കലോറിയും മാക്രോ സ്പ്ലിറ്റുകളും ഉണ്ട്. അതിന് പ്രത്യേക മെനു ഇല്ല. അത് സുസ്ഥിരമല്ലാത്തതിനാൽ എന്ത്, എപ്പോൾ കഴിക്കണം എന്ന് നിങ്ങളോട് പറയാൻ കഴിയില്ല. ശരീരഭാരം കുറയ്ക്കാനുള്ള ഒരേയൊരു മാർഗ്ഗം നിങ്ങൾ എരിച്ചു കളയുന്നതിനെക്കാൾ കുറച്ച് കലോറി മാത്രം കഴിക്കുക എന്നതാണ്," ശരീരഭാരം കുറയ്ക്കാനുള്ള മിഥ്യകളെക്കുറിച്ച് സിമ്രുൺ വിശദീകരിക്കുന്നു.
നിങ്ങൾ ചായയോ കാപ്പിയോ കഴിക്കരുത്
നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ ചായയോ കാപ്പിയോ കഴിക്കാൻ പാടില്ലെന്ന എന്ന ഉപദേശം പലരും നിങ്ങൾക്ക് തന്നിരിക്കാം. എന്നിരുന്നാലും, പാനീയങ്ങൾ ഉപേക്ഷിക്കുന്നതിനുപകരം ഒരു സന്തുലിതാവസ്ഥ കൈവരിക്കുകയാണ് വേണ്ടത് എന്ന് സിമ്രുൺ പറഞ്ഞു.
“കലോറി ഉൾക്കൊള്ളിച്ചാൽ മതി. ഒരു ഗ്ലാസ് മുഴുവൻ പാൽ എടുക്കുന്നതിന് പകരം അര ഗ്ലാസ് വെള്ളവും ½ മുതൽ ഒരു ടീസ്പൂൺ പഞ്ചസാരയും ആയി കുറയ്ക്കുക,” ചായയും കാപ്പിയും ദിവസത്തിൽ രണ്ടുതവണയിൽ കൂടുതൽ കഴിക്കരുതെന്ന് വിദഗ്ധ നിർദ്ദേശിച്ചു.
പുറത്ത്നിന്നു ഭക്ഷണം കഴിക്കാൻ പാടില്ല
നിങ്ങൾ പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നത് നിർത്തേണ്ടതില്ല. പകരം, മെനു പരിശോധിച്ച് യോജിക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കുക. വളരെ എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക. “ഡെസേർട്ട് പങ്കിടുക, അമിതമായി ഭക്ഷണം കഴിക്കരുത്. സാവധാനം ഭക്ഷണം കഴിക്കുക, രുചികൾ ആസ്വദിക്കുക,” വിദഗ്ധ പറയുന്നു.
മെറ്റബോളിസം വേഗത്തിലാക്കാൻ പ്രത്യേക ഭക്ഷണം
ഇതാണ് മറ്റൊരു മിഥ്യ. ഒരു ഭക്ഷണത്തിനും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് സിമ്രുൺ പറഞ്ഞു. ബേസൽ മെറ്റബോളിക് നിരക്ക് (ബിഎംആർ) വർദ്ധിപ്പിക്കുന്നതിന് മസിൽ മാസ് വർദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ഗ്ലൂറ്റൻ ഉപേക്ഷിക്കുക
അതുപോലെ, നിങ്ങൾ ഗ്ലൂറ്റൻ ഉപേക്ഷിക്കേണ്ടതില്ല. അതായത് ബിസ്ക്കറ്റ്, കേക്ക്, ഡോനട്ട് എന്നിവ. "പകരം, ഇവ കുറയ്ക്കുകയും റൊട്ടി, റവ, പൊട്ടിച്ച ഗോതമ്പ് എന്നിവ കഴിക്കുന്നത് തുടരുക," വിദഗ്ധ നിർദ്ദേശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us