രൺവീർ സിങ്- ദീപിക പദുക്കോൺ വിവാഹത്തിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുളളത്. ബോളിവുഡ് താരവിവാഹത്തിൽ ഒത്തുചേരാൻ അണിഞ്ഞൊരുങ്ങുമ്പോൾ മറ്റൊരു ആഡംബര വിവാഹത്തിന്റെ ദിനം കൂടി അടുക്കുകയാണ്. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം. ഡിസംബർ 12ന് മുബൈയിലാണ്ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹം.

ഇറ്റലിയിൽ നടന്ന ഇരുവരുടയും വിവാഹ നിശ്ചയം ആഡംബരത്താൽ വാർത്താ തലക്കെട്ടുകളായിരുന്നു. ഇപ്പോൾ അവരുടെ വെഡ്ഡിങ് കാർഡാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വളരെ ഭംഗിയായി ഡിസൈൻ ചെയ്തിരിക്കുന്ന കാർഡിൽ ഒട്ടേറെ കൗതുകവും ഒളിഞ്ഞിരിപ്പുണ്ട്. ഇഷ അംബാനിയുടെ വെഡ്ഡിങ് കാർഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വളരെ ഭംഗിയായി അലങ്കരിച്ച ഒരു ബോക്സിനുളളിലാണ് വെഡ്ഡിങ് കാർഡുളളത്. പെട്ടിക്ക് മുകളിൽ വധുവരന്മാരുടെ പേരിന്റെ ആദ്യ അക്ഷരങ്ങളായി “IA” എഴുതിയിട്ടുണ്ട്. പെട്ടി തുറക്കുമ്പോൾ അതിനുളളിൽ ഡയറി പോലെ വായിക്കാവുന്ന തരത്തിൽ വെഡ്ഡിങ് കാർഡ്. ഓരോ പേജും മറിക്കുമ്പോൾ വിവാഹത്തെക്കുറിച്ചുളള വിവരങ്ങൾ കാണാം.

ഇതിനൊപ്പം മറ്റൊരു പെട്ടി കൂടിയുണ്ട്. പെട്ടി തുറക്കുമ്പോൾ ഗായത്രിമന്ത്രമാണ് കേൾക്കാനാവുന്നത്. പെട്ടിയുടെ അകത്ത് നാല് ചെറിയ പെട്ടികളുമുണ്ട്. സ്വർണം കൊണ്ട് നിർമിച്ചിരിക്കുന്ന പെട്ടികളിൽ ഗായത്രി ദേവിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇറ്റലിയിലെ ലേക്ക് കോമോയിൽവച്ചായിരുന്നു ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയം മൂന്നു ദിവസം നീണ്ടുനിന്ന ഗംഭീര ആഘോഷമായാണ് അംബാനി കുടുംബം ഒരുക്കിയത്. മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ വച്ച് ഈ വര്‍ഷം മേയിലാണ് ആനന്ദ് തന്റെ സുഹൃത്തായ ഇഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇതിനുപിന്നാലെ ഇരു കുടുംബവും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. പിരമൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനാണ് ആനന്ദിന്റെ പിതാവ് അജയ് പിരമൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook