മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകളായ ഇഷ അംബാനിയുടെ വിവാഹത്തിന് ഇനി അധികം നാളുകളില്ല. വിവാഹത്തിന് മുൻപായി വീട്ടിൽ ഗ്രഹ ശാന്തി പൂജ നടത്തി. സബ്യാസാചിയുടെ മിറർ വർക്കുകൾ നിറഞ്ഞ റോയൽ ലുക്കിലുളള വസ്ത്രമാണ് പൂജയ്ക്ക് ധരിക്കാനായി ഇഷ തിരഞ്ഞെടുത്തത്.

സബ്യാസാചിയുടെ ഹെറിറ്റേജ് ആഭരണങ്ങളാണ് ഇഷ അണിഞ്ഞത്. ഡയമണ്ടുകളും സാംബിയൻ എമറാൾഡ്സും പതിപ്പിച്ചവയായിരുന്നു ആഭരണങ്ങൾ. എംബ്രോയിഡറി വർക്കുകളും പെയിന്റുകളും നിറഞ്ഞതായിരുന്നു ഇഷ ധരിച്ച ലെഹങ്ക.

View this post on Instagram

Isha Ambani @_iiishmagish for her Graham Shanti Pooja in a custom hand-painted, hand-embroidered tilla- work lehenga and antique band he dupatta. The outfit is a part of the India Revival Project by Sabyasachi. Her look is accessorised with a necklace and earrings set featuring uncut Syndicate diamonds and Zambian emeralds. Jewellery Courtesy : Sabyasachi Heritage Jewellery @sabyasachijewelery Photo Courtesy : @Tarun Vishwa Styled by : @stylebyami Make up : @subbu28 Hair by : @sangeetahairartist #sabyasachioffical#sabyasachi#TheworldofSabyasachi#IshaAmbani#SabyasachiJewelry#embroidered#handcrafted#handpainted#postupdate#postoftheday#instaupdate#ootd#fashionupdate#fashiondesigning#Fashiondesigner#fashionblogger#fashionblogging#fashionblog#delhiblogger#influencers#luxurydivaa#the_wow_factor_00

A post shared by AASTHA JAIN (@the_wow_factor_00) on

ഡിസംബർ 12ന് മുബൈയിലാണ് ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹം. ഇറ്റലിയിലെ ലേക്ക് കോമോയിൽവച്ചായിരുന്നു ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയം മൂന്നു ദിവസം നീണ്ടുനിന്ന ഗംഭീര ആഘോഷമായാണ് അംബാനി കുടുംബം ഒരുക്കിയത്.

മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ വച്ച് ഈ വര്‍ഷം മേയിലാണ് ആനന്ദ് തന്റെ സുഹൃത്തായ ഇഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇതിനുപിന്നാലെ ഇരു കുടുംബവും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. പിരമൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനാണ് ആനന്ദിന്റെ പിതാവ് അജയ് പിരമൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook