scorecardresearch
Latest News

ചർമ്മത്തിന് പോഷകങ്ങൾ ലഭിക്കാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ

നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ചർമ്മത്തിലും പ്രതിഫലിക്കുന്നത്. ചർമ്മത്തിന് ആവശ്യമായ ചില വൈറ്റമിനുകൾ ധാരാളം ഭക്ഷണ പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുണ്ട്

vegetables, fruits, ie malayalam

പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണമാണ് ശരീര ആരോഗ്യത്തിന് പ്രധാനമെന്ന് ഒട്ടുമിക്ക പേർക്കും അറിയാം. ശരീരത്തിലെ മറ്റു അവയവങ്ങളെപോലെ, തലമുടിക്കും ചർമ്മത്തിനും പോഷകങ്ങൾ ആവശ്യമാണ്. പല കാരണങ്ങൾ കൌണ്ട് നമ്മളിൽ പലരും കഴിക്കാത്ത പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ നിരവധി ഭക്ഷ്യവസ്തുക്കൾ ഉണ്ട്. എന്നാൽ ശരീരത്തിന് പോഷകങ്ങൾ നൽകുന്ന ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം.

നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് ചർമ്മത്തിലും പ്രതിഫലിക്കുന്നത്. ചർമ്മത്തിന് ആവശ്യമായ ചില വൈറ്റമിനുകൾ ധാരാളം ഭക്ഷണ പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് വിവിധ വൈറ്റമിനുകൾ നൽകുന്ന ഭക്ഷണ പദാർത്ഥങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി വിശദീകരിച്ചിട്ടുണ്ട്.

  1. വൈറ്റമിൻ സി

ഉറച്ചതും ശക്തവുമായ ചർമ്മത്തിന് വൈറ്റമിൻ സി പ്രധാനമാണ്. ചുളിവുകളും ചർമ്മം തൂങ്ങുന്നതുമൊക്കെ സാധാരണയായി വൈറ്റമിൻ സിയുടെ കുറവിന്റെ ഫലമാണ്. പേരക്ക, കറുത്ത ഉണക്കമുന്തിരി, ഗ്രീൻ പെപ്പർ, കിവി പഴം, സ്ട്രോബെറി, സ്പിനച്, ഓറഞ്ച്, കാബേജ്, പപ്പായ, ഗ്രേപ്ഫ്രൂട്ട് എന്നിവയിൽ നിന്ന് വൈറ്റമിൻ സി ലഭിക്കും.

  1. വൈറ്റമിൻ ഇ

പരുക്കനും മൊരിച്ചിലുമുള്ള ചർമ്മം വിറ്റാമിൻ എയുടെ കുറവിന്റെ സൂചനയാണ്. കോഡ് ലിവർ ഓയിൽ, ബീഫ്, ബ്രൊക്കോളി, മാമ്പഴം, പപ്പായ, കാരറ്റ്, ചേന, സ്പിനച്, മത്തങ്ങ, ചെറി, റെഡ് പെപ്പർ, മുട്ടയുടെ മഞ്ഞക്കരു, ആപ്രിക്കോട്ട്, പീച്ച്, മുട്ട എന്നിവയിൽ ഈ വൈറ്റമിൻ കാണാം.

  1. വൈറ്റമിൻ ബി-2

വൈറ്റമിൻ ബി-2 ന്റെ കുറവ് താഴത്തെ ചുണ്ടിൽ ചെറിയ ചുളിവുകൾ, വായയുടെ കോണുകളിൽ വിള്ളലുകൾ, അല്ലെങ്കിൽ മുകൾ ചുണ്ടിനും മൂക്കിനുമിടയിൽ വരകൾ എന്നിവ കാണിക്കുന്നു. പാലുൽപ്പന്നങ്ങളിലും പയറുവർഗ്ഗങ്ങൾ, ബദാം, മസ്റ്റാർഡ് ഗ്രീൻ, മുട്ടയുടെ മഞ്ഞക്കരു, ചീസ്, മില്ലറ്റ്, സോയാബീൻ, ചിക്കൻ, സൂര്യകാന്തി വിത്തുകൾ, മുട്ട എന്നിവയിൽ ഈ വൈറ്റമിൻ അടങ്ങിയിട്ടുണ്ട്.

  1. വൈറ്റമിൻ ഇ

സമ്മർദ്ദം മൂലമുള്ള ചുളിവുകൾ തടയാൻ ഈ വൈറ്റമിൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വീറ്റ് ജേം, സഫ്ലവർ വിത്തുകൾ, എള്ളെണ്ണ, സൂര്യകാന്തി വിത്തുകൾ, വാൽനട്ട്, കോൺ ഓയിൽ, ഹസൽനട്ട്, ബദാം, കാബേജ്, ഒലിവ് ഓയിൽ, നിലക്കടല എണ്ണകൾ, സോയ എന്നിവയിൽ ഈ വൈറ്റമിൻ കാണാം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Is your skin lacking these nutrients food items you must eat