scorecardresearch

ജാൻവി കപൂറിന്റെ വൈറൽ 'ഫെയ്സ്‌ മാസ്ക്' ഫലപ്രദമാണോ? ഡോക്ടർ പറയുന്നതിങ്ങനെ

ചർമ്മകാന്തി വർധിപ്പിക്കുകയും മുഖത്തിന്റെ തിളക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു പൊടിക്കൈ ബോളിവുഡ് താരം ജാൻവി കപൂർ അടുത്തിടെ പങ്കുവച്ചിരുന്നു

ചർമ്മകാന്തി വർധിപ്പിക്കുകയും മുഖത്തിന്റെ തിളക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു പൊടിക്കൈ ബോളിവുഡ് താരം ജാൻവി കപൂർ അടുത്തിടെ പങ്കുവച്ചിരുന്നു

author-image
Lifestyle Desk
New Update
Janhvi Kapoor, Janhvi Kapoor Latest Photos

ചിത്രം: ഇൻസ്റ്റഗ്രാം/ ജാൻവി കപൂർ

ബോളിവുഡ് താരം ജാൻവി കപൂർ അടുത്തിടെ തന്റെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഫെയ്സ് മാസ്കാണ് തന്റെ ചർമ്മകാന്തിക്ക് കാരണമെന്നാണ് താരം പറഞ്ഞത്. തേൻ, ഉടച്ച വാഴപ്പഴം, തൈര് എന്നിവയും ഓറഞ്ചും ആൽമണ്ട് ഓയിലും സംയോജിപ്പിച്ചാണ് ഈ ഫെയ്സ് മാസ്ക് തയ്യാറാക്കുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ഈ പൊടിക്കൈ ഫലപ്രദമാണോ എന്ന് വിശദീകരിക്കുകയാണ്, ഡോക്ടർ അഞ്ചൽ പന്ത് 

Advertisment

ജാൻവി കപൂർ പങ്കുവച്ച ഫെയ്സ് മാസ്ക്- തൈരും, തേനും, ഉടച്ച പഴവും കൃത്യമായി കൂട്ടിയോജിപ്പിച്ച് മുഖത്ത് പുരട്ടുക. ശേഷം ഒരു നാരങ്ങ പിഴിഞ്ഞ് മുഖത്ത് മൃദുവായി റബ്ബുചെയ്യുക. മുഖത്തെ മാസ്ക് കഴുകിയ ശേഷം, കണ്ണിനു തഴെയായി ആൽമണ്ട് ഓയിൽ പുരട്ടുക.

ഇതോരു ജലാംശം നൽകുന്ന മാസ്‌ക് ആണെങ്കിലും മുഖത്ത് ഓറഞ്ച് പുരട്ടുന്നത് അഭികാമ്യമല്ലെന്നാണ്, ഫലപ്രാപ്തി വിശദീകരിച്ചുകൊണ്ട് ഡോ അഞ്ചൽ പന്ത് അഭിപ്രായപ്പെടുന്നത്. വരണ്ട ചർമ്മം ഉള്ളവർക്ക് മുഖത്ത് പുരട്ടാവുന്ന മികച്ച ഒരു മാസ്കാണിത്. ഇത് ചർമ്മത്തെ മോയ്സചറൈസ് ചെയ്യാൻ സഹായിക്കുന്നു. തൈര് ഉപയോഗിക്കുന്നതിനാൽ ചർമ്മം കൂടുതൽ ഈർപ്പമുള്ളതാക്കുന്നു. എന്നാൽ ഓറഞ്ച് നീര് മുഖത്ത് പുരട്ടുന്നത്, ചർമ്മത്തെ വളരെയധികം പ്രകോപിപ്പിക്കുന്നു.

Advertisment

മൃദുവായ ചർമ്മമുള്ളവരോ, മുഖത്ത് കറുത്ത പാടുകൾ ഉള്ളവരോ ആണെങ്കിൽ, ഓറഞ്ച് നീര് അൾട്രാവയലറ്റ് രശ്മികളിലേക്ക് സെൻസിറ്റൈസ് ചെയ്യുന്നു, അതുകൊണ്ടുതന്നെ തന്നെ ഓറഞ്ച്  നീര് ഒഴിവാക്കണം, ഡോ അഞ്ചൽ പറഞ്ഞു. ആൽമണ്ട് ഓയിൽ ഉപയോഗിക്കുന്നത് മോയ്സ്ചറൈസറായി പ്രവർത്തിക്കുമെന്നും ഡോ അഭിപ്രായപ്പെട്ടു.

എന്നാൽ, ഈ പ്രതിവിധി ചർമ്മസംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിന് മുൻമ്പ് ചർമ്മത്തിൻ്റെ തരം, അലർജികൾ, വ്യക്തിഗത ആശങ്കകൾ എന്നിവ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ചർമ്മസംരക്ഷണ വിദഗ്ധരുമായി കൂടിയാലോചിക്കേണ്ടത് പ്രധാനമാണെന്നും ഡോക്ടർ നിർദേശിച്ചു. 

Read More

Janhvi Kapoor Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: