പെർഫ്യൂമുകൾ ഉപയോഗിക്കാത്തവർ ഇപ്പോൾ ചുരുക്കമാണ്. ഇവ വാങ്ങുന്നതും ചിലർ ആസ്വദിക്കുന്നു. നല്ല ഗുണമേന്മയുള്ള സുഗന്ധം മാനസികാവസ്ഥയെ ഉയർത്തും. ചിലപ്പോൾ, വസ്ത്രങ്ങളിലെ ഗന്ധം പഴയ ഓർമ്മകൾ തിരികെ കൊണ്ടുവരികയും ചെയ്യും.
“സുഗന്ധം ഉപയോഗിച്ച് നിങ്ങൾക്ക് ആശയവിനിമയം നടത്താമെന്ന്, വ്യക്തിത്വ പരിശീലകയായ സ്നേഹ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
പക്ഷേ, പെർഫ്യൂം ധരിക്കുന്ന രീതിയിൽ ശരിയും തെറ്റും ഉണ്ടോ? ഉണ്ട്.
പെർഫ്യൂം ധരിക്കുന്നതിന്റെ തെറ്റായ മാർഗം എന്താണ്?
അമിതമായി പെർഫ്യൂം ഉപയോഗിക്കുക. ആഭരണങ്ങളിലും വസ്ത്രങ്ങളിലും ഇത് പ്രയോഗിക്കുന്നു. ഇത് പാടുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.
ചിലപ്പോൾ, ആളുകൾ അത് കൈത്തണ്ടയിൽ കൂടുതലായി ഉപയോഗിക്കുന്നു. അങ്ങനെ ചെയ്യാൻ പാടില്ല.
പെർഫ്യൂം ധരിക്കാനുള്ള ശരിയായ മാർഗം എന്താണ്?
ഒപ്റ്റിമൽ സുഗന്ധത്തിനായി, പെർഫ്യൂമിന്റെ തരം അനുസരിച്ച് 1-2 അല്ലെങ്കിൽ 3-4 സ്പ്രേകൾ സ്പ്രേ ചെയ്യുക.
ഇത് ഹൃദയമിടിപ്പ് അനുഭവപ്പെടുന്ന പൾസ് പോയിന്റുകളിൽ മാത്രം പ്രയോഗിക്കുക: കൈത്തണ്ടയിൽ, കഴുത്തിന് ഇടയിലുള്ള സ്ഥലത്ത്, ചെവിക്ക് പിന്നിൽ, കാൽമുട്ടുകൾക്ക് പിന്നിൽ, കൈമുട്ടിന്റെ മടക്കുകളിൽ.
ശരീരത്തിൽനിന്നു 5-7 ഇഞ്ച് അകലം പാലിക്കുക. ചർമ്മത്തിൽ ശരിയായ അളവിലുള്ള സ്പ്രേ ഉറപ്പാക്കുക.
പക്ഷേ, പിസിഒഎസ് ഉള്ളവർ പാലും പാലുൽപ്പന്നങ്ങളും പ്ലാസ്റ്റിക്കുകളും സൗന്ദര്യവർദ്ധക വസ്തുക്കളും പെർഫ്യൂമുകളും പോലുള്ളവ ജീവിതശൈലിയിൽ നിന്ന് ഒഴിവാക്കണമെന്ന് നിങ്ങൾക്കറിയാമോ? അതെ, ഒഴിവാക്കേണ്ടവയിൽ പെർഫ്യൂമും ഉൾപ്പെടുന്നു.
“പെർഫ്യൂമുകളിൽ അടങ്ങിയിരിക്കുന്ന ട്രൈക്ലോസൻ (TCS)എന്ന ക്ലോറിനേറ്റഡ് ആരോമാറ്റിക് സംയുക്തം സ്ത്രീകൾക്ക് ദോഷകരമാണ്. വ്യക്തിഗത പരിചരണത്തിലും പെർഫ്യൂം, സോപ്പുകൾ, ഷാംപൂ, ടൂത്ത് പേസ്റ്റ്, ലിക്വിഡ് അണുനാശിനികൾ തുടങ്ങിയ ഗാർഹിക ഉൽപന്നങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു,” നോയിഡ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അസിസ്റ്റന്റ് പ്രൊഫസർ (ഒബിജിവൈ വകുപ്പ്) ഡോ. മോണിക്ക സിങ് പറഞ്ഞു.