scorecardresearch

മുടികൊഴിച്ചിലിനുള്ള പ്രധാന പ്രതിവിധി ഉള്ളിനീരോ?

ഉള്ളി നീര് പുരട്ടുന്നത് ചിലരിൽ അലർജിയ്ക്ക് കാരണമായേക്കാം. നിങ്ങൾക്ക് അലർജിയുണ്ടോ എന്ന് അറിയാനായി ആദ്യം പാച്ച് ടെസ്റ്റ് ചെയ്യുക

onion juice, uses of onion juice, how to use onion juice, can onion juice stop hair fall, can onion juice help hair growth

ഉള്ളി ജ്യൂസും അതിന്റെ എണ്ണയും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മുടി വളർച്ച മെച്ചപ്പെടുത്തുന്നതിനുമുള്ള ആത്യന്തിക പരിഹാരമായി സമീപകാലത്ത് വൻ ജനപ്രീതി നേടിയിട്ടുണ്ട്. ഉള്ളയിലെ ഉയർന്ന സൾഫർ സാന്നിധ്യമാണ് ഇതിന് കാരണം. ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കാരണം മുടി വളർച്ചയെ ഇത് പ്രോൽസാഹിപ്പിക്കുമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ. അഞ്ചൽ പന്തിന്റെ അഭിപ്രായം പറയുന്നു.

“എളുപ്പത്തിൽ ലഭ്യമായ ചേരുവകളുള്ള ഏതൊരു വീട്ടുവൈദ്യവും ഉപയോഗിക്കാൻ എളുപ്പമുള്ളതിനാൽ പെട്ടെന്ന് ജനപ്രീതി നേടുന്നു,” ഡോ അഞ്ചൽ പറയുന്നു.

“കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടാണ് മുടി നിർമ്മിച്ചിരിക്കുന്നത്
അവയിലെ സൾഫർ അടങ്ങിയിട്ടുണ്ട്. ഉള്ളി നീരിലും സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയിലും തലയോട്ടിയിലും പുരട്ടുമ്പോൾ, ഇവ ശക്തവും കട്ടിയുള്ളതുമായ മുടിയെ പിന്തുണയ്ക്കാൻ അധിക സൾഫർ നൽകും. അങ്ങനെ മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും കഴിയും, കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റായ ഡോ.മാനസി ഷിരോലിക്കർ പറയുന്നു.

ഉള്ളി നീരും എണ്ണയും

അലോപ്പീസിയ ഏരിയറ്റയിൽ ഇത് രോമവളർച്ചയ്ക്ക് കാരണമാകുമെന്ന് ഒരു പഠനത്തിൽ സൂചിപ്പിക്കുന്നതായി ഡോ.അഞ്ചൽ പറയുന്നു. ചില കോശങ്ങളാൽ രോമകൂപങ്ങളെ നശിപ്പിക്കപ്പെടുന്നതിനാൽ തലയോട്ടിയിൽ വൃത്താകൃതിയിലുള്ള കഷണ്ടി പാടുകൾ പ്രത്യക്ഷപ്പെടുന്ന സ്വയം രോഗപ്രതിരോധ അവസ്ഥയാണിത്. “മുടികൊഴിച്ചിലിന്റെ സാധാരണ കാരണം ആൻഡ്രോജെനെറ്റിക് അലോപ്പീസിയയാണ്. എന്നാൽ അവയിലെ ഉള്ളി നീരിന്റെ ഫലങ്ങളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.

മുടി തഴച്ചുവളർത്താനുള്ള ഉള്ളി നീരിന്റെ കഴിവിനെക്കുറിച്ച്, കൂടുതൽ ഗവേഷണം നടത്തിയിട്ടില്ലെന്ന് ഡോ. മാനസി പറയുന്നു. ഉള്ളി നീര് ദിവസത്തിൽ രണ്ടുതവണ തലയിൽ പുരട്ടുന്നത് ചിലരിൽ മുടി വളരാൻ സഹായിക്കുമെന്ന് ഒരു പഠനത്തിൽ തെളിഞ്ഞിരുന്നു. പങ്കെടുത്തവരിൽ ഏകദേശം 74% പേർക്കും നാല് ആഴ്‌ചയ്‌ക്ക് ശേഷം കുറച്ച് മുടി വളർച്ചയുണ്ടായി. ആറ് ആഴ്‌ചയിൽ ഏകദേശം 87% പേർക്കും മുടിയുടെ വളർച്ച അനുഭവപ്പെട്ടു. പങ്കെടുക്കുന്നവർക്ക് അലോപ്പീസിയ ഏരിയറ്റ ഉണ്ടായിരുന്നു. “സാധാരണയായി കാണപ്പെടുന്ന മുടികൊഴിച്ചിലാണ് ആൻഡ്രോജെനെറ്റിക് അലോപ്പീസിയയാണ്. എന്നാൽ ഇവയിൽ ഉള്ളി നീര് ഉപയോഗിച്ചതായി ഒരു പഠനത്തിലും പറയുന്നില്ല.”ഡോ. മാനസി പറഞ്ഞു.

ഉള്ളി സത്ത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

ഉള്ളി സത്തിന്റെ മുറിവുണക്കാനുള്ള കഴിവിനെക്കുറിച്ച്, പല പഠനങ്ങളും നടത്തിയിട്ടുണ്ട്. “ആദ്യകാല മുറിവുകളിൽ രണ്ടു ആഴ്‌ചയ്‌ക്കുള്ളിൽ ഉപയോഗിക്കുമ്പോൾ. ഇത് മുറിവ് ഉണങ്ങുന്നതിന് സഹായിക്കും ,” ഡോ.അഞ്ചൽ പറഞ്ഞു.

അവയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ടെന്നും അത് തലയോട്ടിയിലെ അണുബാധയെ ചെറുക്കാൻ സഹായിക്കുമെന്നും ഡോ. മാനസി പറയുന്നു. ആരോഗ്യമുള്ള തലയോട്ടിയിൽ ശക്തമായ ഫോളിക്കിളുകൾ ഉണ്ട്. ഉള്ളി രക്തചംക്രമണം വർദ്ധിപ്പിക്കും. ഉള്ളി നീര് മുടിയിലും തലയോട്ടിയിലും പുരട്ടുന്നത് രോമകൂപങ്ങളിലേക്കുള്ള രക്ത വിതരണം വർദ്ധിപ്പിക്കുമെന്ന് ഡോ. മാനസി പറയുന്നു.

ഇവ ഉപയോഗിക്കാമോ ?

വിദഗ്ധ നിർദേശമില്ലാതെ ഇത് ഉപയോഗിക്കരുതെന്ന് ഡോ. അഞ്ചൽ പറയുന്നു. “നിർഭാഗ്യവശാൽ, തലയോട്ടിയിലെ ചൊറിച്ചിൽ മുതൽ ഡെർമറ്റൈറ്റിസ്, മുടികൊഴിച്ചിൽ എന്നിവ വരെ പല രോഗികളിലും ഞാൻ കണ്ടുകഴിഞ്ഞു. അവയുടെ എല്ലാം കാരണം, തലയോട്ടിയിൽ ഉള്ളി നീര് പുരട്ടുന്നതാണ്,” ഡോ.അഞ്ചൽ പറഞ്ഞു.

“ഉള്ളി ജ്യൂസ് ഇറിറ്റേറ്റ് ചെയ്തേക്കാം. ഉള്ളി നീര് പുരട്ടുന്നത് അലർജിയുള്ളവരിൽ രോഗലക്ഷണങ്ങൾ ഉണ്ടാക്കും. നിങ്ങൾക്ക് അലർജിയുണ്ടോ എന്ന് പരിശോധിക്കാൻ ആദ്യം പാച്ച് ടെസ്റ്റ് നടത്തുക, ”ഡോ മാനസി പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Is onion juice the ultimate solution to reduce hair fall