scorecardresearch

ബ്ലീച്ച് ചെയ്യുന്നത് ചർമ്മത്തിനു സുരക്ഷിതമോ? വിദഗ്ധർ പറയുന്നതിങ്ങനെ

മുഖത്തെ കരുവാളിപ്പ് മാറാനും തിളക്കം ലഭിക്കാനുമാണ് പലരും ബ്ലീച്ച് ചെയ്യുന്നത്

skincare, beauty tips, ie malayalam,skincare tips, three things for skincare, important things for skin, moisturise for healthy skin, sunscreen for healthy skin, cleanser for healthy skin, things to considered for healthy skin
പ്രതീകാത്മക ചിത്രം

ചർമ്മത്തിന് നിറം ലഭിക്കാൻ പതിവായി ബ്ലീച്ച് ചെയ്യുന്നവരുണ്ട്. മുഖത്തെ കരുവാളിപ്പ് മാറാനും തിളക്കം ലഭിക്കാനുമാണ് പലരും ബ്ലീച്ച് ചെയ്യുന്നത്. വിപണിയിൽ ലഭ്യമായ മിക്ക ബ്ലീച്ചിങ് ഉൽപ്പന്നങ്ങളും ചർമ്മത്തിന് യോജിച്ചതാകണമെന്നില്ല. 2018ലെ ഒരു ഡേറ്റ അനുസരിച്ച്, 27.7 ശതമാനം ആളുകളും അവരുടെ സ്കിൻ ബ്ലീച്ച് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. 2024ഓടെ ബ്ലീച്ചിങ്ങ് ഇൻഡസ്ട്രിയുടെ മൂല്യം 31.2 ബില്യൺ ഡോളറായി മാറുമെന്ന്, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്യൂഎച്ച്ഒ) ഒരു റിപ്പോർട്ടിൽ പറയുന്നു.

മെലാനോസൈറ്റ്സ് എന്ന കോശങ്ങൾ ഉൽപാദിപ്പിക്കുന്ന മെലാനിൻ എന്ന പിഗ്മെന്റിന്റെ അളവ് കുറയ്ക്കുകയാണ് ബ്ലീച്ചിങ്ങ് ചെയ്യുന്നത്. ബ്ലീച്ചിങ്ങ് ഉൽപന്നങ്ങൾ ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തിലെ മെലാനോസൈറ്റ്സിന്റെ അളവ് കുറയ്ക്കുന്നു. ബ്ലീച്ചിങ്ങിന് സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

വിറ്റാമിൻ സി

വിറ്റാമിൻ സി ഹൈപ്പർ പിഗ്മെൻറ്റേഷൻ, മുഖക്കുരുവിൽനിന്നുള്ള സ്പോട്ടുകൾ എന്നിവ കുറയ്ക്കുന്നു. അത് മെലാനിനുമായി ബൈൻഡ് ചെയ്ത് അതിന്റെ ഉൽപാദനം കുറയ്ക്കുന്നു.

നിയസിനമൈഡ്

ബ്ലെൻഡിന്റെ ഭാഗമായി ഉപയോഗിക്കുന്ന നിയസിനമൈഡ് ഹൈപ്പർ പിഗ്മെൻറ്റേഷൻ​ കുറയ്ക്കുമെന്ന് 2020ലെ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ആന്റിഓക്സിഡന്റുകളുടെ ഒപ്പമുള്ള നിയസിനമൈഡിന്റെ ഉപയോഗം ചർമ്മത്തിന്റെ പിഗ്മെൻറ്റേഷനെ അകറ്റും.

റെറ്റിനോൾ

ചർമ്മത്തെ വീണ്ടെടുക്കാനും, പരിക്കിൽ നിന്ന് സുഖപ്പെടുത്താനും റെറ്റിനോൾ സഹായിക്കും. മുഖക്കുരുവിൽ നിന്നുണ്ടാകുന്ന ഇൻഫ്ലമെറ്ററി മാർക്കുകൾ റെറ്റിനോൾ മാറ്റും. റെറ്റിനോളിന്റെ ഉപയോഗം ചർമ്മത്തെ സെൻസിറ്റീവാക്കാൻ സാധ്യതയുള്ളതിനാൽ സൺസ്ക്രീനുകൾ ഉപയോഗിക്കുക.

ഹൈഡ്രോക്വിനോൺ

സ്കിൻ ബ്ലീച്ചിങ്ങ് പ്രൊഡക്റ്റുകളിലുള്ള ഡീപിഗ്മെൻറ്റേഷൻ ഏജന്റുകളിലൊന്നാണ് ഇത്. ഒരു ദിവസം ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ മൂന്നു മുതൽ ആറു മാസത്തിനുള്ളിലാണ് ഫലം അറിയുക. ഡബ്യൂഎച്ച്ഒ ഇതിനെ അപകടകരമായ രാസവസ്തു ആയിട്ടാണ് കണക്കാക്കുന്നത്. അത് ചർമ്മത്തിലെ ചുവപ്പ്, തടിപ്പ്, വരണ്ട ചർമ്മം, നിറവ്യത്യാസം എന്നിവയ്ക്ക് ഇത് കാരണമാകുന്നു.

മെർക്കുറി

മനുഷ്യർക്ക് ഹാനികരമായേക്കാവുന്ന ഒരു വിഷ ലോഹമാണിത്. എന്നിരുന്നാലും, ഇത് പല ബ്ലീച്ചിങ്ങ് ഉൽപന്നങ്ങളിലും കാണപ്പെടുന്നു. അത് മെലാനിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു, അങ്ങനെ ചർമ്മം നിറത്തിൽ മാറ്റമുണ്ടാകുന്നു.

ഇത് സുരക്ഷിതമാണോ?

ചർമ്മ വിദഗ്ധർ അംഗീകൃത രീതികൾ ഉപയോഗിക്കുകയും ദോഷകരമായ വസ്തുക്കൾ ഒഴിവാക്കുകയും ചെയ്താൽ ഹൈപ്പർപിഗ്മെന്റേഷൻ മാറ്റാനായി ശ്രമിക്കുന്നത് സുരക്ഷിതമായിരിക്കും. എന്നിരുന്നാലും, സ്കിൻ ബ്ലീച്ചിംഗ് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ കാരണം നിരവധി സ്ഥലങ്ങളിൽ അവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.

മെർക്കുറിയിലെ വിഷാംശം

ചില സ്കിൻ ബ്ലീച്ചിങ്ങ് ക്രീമുകൾ​ മെർക്കുറിയുടെ വിഷാംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, ക്ഷീണം, പ്രകാശത്തോടുള്ള സെൻസീറ്റീവിറ്റി, വൃക്കയുടെ തകരാറ്, വിറയൽ, ഓർമ്മക്കുറവ് തുടങ്ങിയവയ്ക്ക് ഇത് കാരണമാകാം.

ഡെർമറ്റൈറ്റിസ്

ഒരു പദാർത്ഥവുമായുള്ള നേരിട്ടുള്ള സമ്പർക്കം മൂലം ഉണ്ടാകുന്ന ചൊറിയുന്ന തടിപ്പാണിത്. ചർമ്മത്തിന്റെ ചുവപ്പ്, കുമിളകൾ, അൾസർ, വരണ്ട, ചെതുമ്പൽ പോലുള്ള ചർമ്മം, വീക്കം എന്നിവയായി ഡെർമറ്റൈറ്റിസ് പ്രത്യക്ഷപ്പെടാം.

എക്സോജനസ് ഓക്രോനോസിസ്

നീല-കറുപ്പ് പിഗ്മെന്റേഷനിലേക്ക് നയിക്കുന്ന ചർമ്മരോഗമാണിത്. സാധാരണയായി, ഹൈഡ്രോക്വിനോൺ അടങ്ങിയ സ്കിൻ ബ്ലീച്ചിങ്ങ് ക്രീമുകൾ കുറെ നാളായി ഉപയോഗിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

നെഫ്രോട്ടിക് സിൻഡ്രോം

മെർക്കുറി അടങ്ങിയ സ്കിൻ ബ്ലീച്ചിങ്ങ് ക്രീമുകൾ നെഫ്രോട്ടിക് സിൻഡ്രോം എന്ന വൃക്കരോഗത്തിനു കാരണമാകാം. ഇത് ശരീരത്തിൽനിന്നു ധാരാളം പ്രോട്ടീൻ പുറന്തള്ളുന്നു.

സ്റ്റിറോയിഡ് തടിപ്പ്

കോർട്ടികോസ്റ്റീറോയിഡുകൾ അടങ്ങിയ ക്രീമുകൾ സ്റ്റിറോയിഡ് തടിപ്പിന് കാരണമാകുന്നു. ഇത് കൂടുതലും നെഞ്ച്, പുറം, കൈകൾ എന്നിവയെയാണ് ബാധിക്കുന്നത്. ഇത് വൈറ്റ് ഹെഡ്‌സ്, ബ്ലാക്ക്‌ഹെഡ്‌സ്, ചെറിയ ചുവന്ന മുഴകൾ, മുഖക്കുരു പാടുകൾ, വേദനാജനകമായ മുഴകൾ എന്നിവയായി പ്രത്യക്ഷപ്പെടാം.

സെൻസിറ്റീവ്, വരണ്ട, വിണ്ടുകീറിയ ചർമ്മമുള്ളവരും എക്സിമയോ അറ്റോപിക് ഡെർമറ്റൈറ്റിസ് പോലുള്ള ചർമ്മരോഗങ്ങളും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് റാ സ്കിൻ ആൻഡ് എസ്തെറ്റിക്സ്, കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ് ഡോ. രശ്മി ഷെട്ടി നിർദ്ദേശിച്ചു. “കണ്ണുകൾക്ക് താഴെ ചൊറിച്ചിലോ മറ്റോ ഉണ്ടാകാൻ സാധ്യതയുള്ളവരും ഇത് ഒഴിവാക്കണം,”ഡോ. രശ്മി പറഞ്ഞു.

“നിങ്ങളുടെ മുഖത്ത് നല്ല രീതിയിൽ രോമമുണ്ടെങ്കിൽ, ബ്ലീച്ചിങ്ങ് ഒരു പരിഹാരമാകില്ല. കാരണം ഇത് നിങ്ങളുടെ മുഖത്തിന്റെ ഇരുവശത്തും മങ്ങിയ മഞ്ഞ നിറത്തിനു കാരണമായേക്കാം,” ഡോ. രശ്മി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ഇടയ്ക്കിടെ ബ്ലീച്ചിങ്ങ് ചെയ്യുന്നത് ഒഴിവാക്കുക. ബ്ലീച്ചിങ്ങിന് ഒരു ആഴ്ച മുൻപ് തന്നെ അതിനായി തയാറെടുക്കുക. നിങ്ങളുടെ ചർമ്മത്തിൽ ബ്ലീച്ച് ഉപയോഗിക്കുന്നതിന് മുൻപ്, നന്നായി മോയ്സ്ചറൈസ് ചെയ്യുക. അതിനുശേഷം മോയ്സ്ചറൈസർ ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാൻ മറക്കരുത്. മോയ്സ്ചറൈസറിന്റെ കട്ടിയുള്ള പാളിയിൽ ബ്ലീച്ച് ഫലപ്രദമാകാതെ വരാം ബ്ലീച്ച് കഴുകി കളഞ്ഞതിനുശേഷം, വീണ്ടും മോയ്സ്ചറൈസർ പുരട്ടുക,” ഡോ. രശ്മി പറഞ്ഞു.

രാത്രിയാണ് ബ്ലീച്ച് ചെയ്യാൻ പറ്റിയ സമയമെന്ന്, ഡോ. രശ്മി പറയുന്നു. അതിനു രണ്ടു കാരണങ്ങളാണുള്ളത്, ഒന്ന് നിങ്ങളുടെ ചർമ്മത്തിനെ പെട്ടെന്ന് വീണ്ടെടുക്കാൻ കഴിയും. രണ്ടാമത്, നിങ്ങൾക്ക് മോയ്സ്ചറൈസറിന്റെ കട്ടിയുള്ള ലെയർ ഇടാനും സാധിക്കും. പകൽ ബ്ലീച്ച് ചെയ്യുന്നത് ഒഴിവാക്കുക, കാരണം സൂര്യ രശ്മികൾ ബ്ലീച്ച് ചെയ്ത ചർമ്മത്തെ ബാധിക്കാം, ഡോ. രശ്മി പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Is it safe to bleach your skin