/indian-express-malayalam/media/media_files/uploads/2017/09/Wat-Ed-horzOut.jpg)
ന്യൂയോർക്ക്: ശെടാ, കുടിക്കുന്ന വെള്ളത്തിന് ഇങ്ങനെയൊക്കെ പണം വാങ്ങാവോ എന്ന് ചോദിക്കാൻ വരട്ടെ. വെള്ളത്തിന് മാത്രമായിട്ടല്ല ഈ 65 ലക്ഷം. ബവേര്‍ലി ഹില്‍സിന്റെ ലക്ഷ്വറി കളക്ഷന്റെ ഭാഗമായ ഡയമണ്ട് എഡിഷൻ ഇത്രയും വില ഈടക്കുന്നത് വെള്ളം നിറച്ചിട്ടുള്ള കുപ്പിക്കും കൂടി വേണ്ടിയിട്ടാണ്. ഈ കുപ്പിയും അത്രയും പ്രത്യേകത നിറഞ്ഞതാണ്.
വൈറ്റ് ഗോള്‍ഡില്‍ നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ മൂടിയില്‍ 14 കാരറ്റുള്ള 250 ബ്ലാക്ക് ഡയമണ്ടുകള്‍കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. പ്രത്യേകം നിര്‍മിച്ച സ്ഫടിക പാനപാത്രം വ്യത്യസ്ത രീതിയില്‍ ഡിസൈൻ ചെയ്ത കെയ്‌സുകളിലാണ് വില്പനയ്‌ക്കെത്തുക.
/indian-express-malayalam/media/media_files/uploads/2017/09/Water1Out.jpg)
വെള്ളമാകട്ടെ, സതേണ്‍ കാലിഫോര്‍ണിയയിലെ 5000 അടി ഉയരമുള്ള ബവേര്‍ലി ഹില്‍സില്‍നിന്ന് ശേഖരിച്ച സ്പ്രിങ് വാട്ടറാണ് 90H2O എന്ന പേരില്‍ വിപണിയിലെത്തിക്കുന്നത്. മാധുര്യമേറിയതും സാന്ദ്രത കുറഞ്ഞതും പ്രകൃതിദത്തമായി ആല്‍ക്കലൈന്‍, ഇലക്ട്രോലൈറ്റ്, മിനറല്‍സ് എന്നിവ അടങ്ങിയതുമാണ് ലോകത്ത് ഏറ്റവും വിശിഷ്ടമായ ഈ വെള്ളം. ആഗോളതലത്തിലുള്ള വിപണനം ലക്ഷ്യമിട്ടാണ് ഇന്ത്യ ഉള്‍പ്പടെയുള്ള 18 രാജ്യങ്ങളിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്നത്. 2018 മധ്യത്തോടെയാകും ഇന്ത്യന്‍ വിപണിയില്‍ ഈ അതിവിശിഷ്ട കുടിവെള്ളം എത്തുക.
/indian-express-malayalam/media/media_files/uploads/2017/09/Water3.jpg)
ഡയമണ്ട് കളക്ഷനില്‍പ്പെട്ട ഈ കുപ്പിവെള്ളം വാങ്ങികുടിക്കാന്‍ നിങ്ങള്‍ക്ക് ശേഷിയില്ലെങ്കില്‍ പരിഭവപ്പെടേണ്ട. വിവിധ വിലകളില്‍ രണ്ട് വിഭാഗങ്ങളിലായും ബിവേര്‍ലി ഹില്‍സ് ഡ്രിങ്ക് കമ്പനി കുപ്പിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ബവേര്‍ലി ഹില്‍സ് 90H2O ലക്ഷ്വറി കളക്ഷനില്‍ ഒരു ലിറ്റര്‍, 500 എംഎല്‍ എന്നിങ്ങനെ അളവിലും വെള്ളം ലഭിക്കും. ആഢംബര ഹോട്ടലുകള്‍, നിശാക്ലബുകള്‍, ലക്ഷ്വറി ഗിഫ്റ്റ് മാര്‍ക്കറ്റ് തുടങ്ങിയവയെ ലക്ഷ്യമിട്ടാണ് 12 ഡോളര്‍ (800 രൂപ) വിലവരുന്ന ഈ സീരീസ് പുറത്തിറക്കിയിട്ടുള്ളത്.
/indian-express-malayalam/media/media_files/uploads/2017/09/Water2Out.jpg)
ഇനി അതുമല്ലെങ്കില്‍ 100 രൂപയ്ക്കും അരലിറ്റര്‍ വെള്ളം വാങ്ങാം. ബവേര്‍ലി ഹില്‍സ് 90H2O ലൈഫ്‌സ്റ്റൈല്‍ കളക്ഷനിലുള്ള ഈ സീരീസ് ഹോട്ടല്‍, കോഫി ഷോപ്പ്, സ്പാ തുടങ്ങിയ ഇടങ്ങളെയാണ് ലക്ഷ്യമിടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us