ഇരുപത്തിയൊമ്പതുകാരിയായ സന്ധ്യ മുകുൾ രാവിലെ തന്റെ വെള്ള തലയിണയിൽ പൊഴിഞ്ഞുകിടക്കുന്ന മുടിയിഴകൾ കണ്ട് ഞെട്ടി. തലയിലെ ചൊറിച്ചിൽ കാരണം താരനായിരിക്കും മുടി കൊഴിച്ചിലിന് കാരണമെന്ന് സന്ധ്യ ഉറപ്പിച്ചു. പഞ്ച്ഷീൽ പാർക്കിലെ മാക്സ് മൾട്ടി സ്പെഷ്യാലിറ്റി സെന്ററിലെ സീനിയർ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ.അരവിന്ദ് കൗളിന്റെ കൺസൾട്ടേഷൻ റൂമിൽ എത്തുന്നവരെ സന്ധ്യയുടെ ധാരണ അത് തന്നെയായിരുന്നു. “എന്റെ മിക്ക രോഗികളും സാധാരണയുള്ള മുടി കൊഴിച്ചിലും അല്ലാതെയുള്ള കൊഴിച്ചിലും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നില്ല. തീർച്ചയായും ഇതിന് കാരണം താരനല്ല,” ഡോ. അരവിന്ദ് പറയുന്നു.
എന്താണ് മുടി കൊഴിച്ചിൽ? താരനുമായുള്ള അതിന്റെ ബന്ധം എന്താണ്?
ഒരു ദിവസം അൻപതോ നൂറോ എണ്ണത്തിൽ കൂടുതൽ മുടികൾ കൊഴിയുന്നതിനെയാണ് മുടികൊഴിച്ചിലെന്ന് പറയുന്നത്. “ ദിവസവും ഇതിലും കൂടുതൽ മുടികൾ കൊഴിയുമ്പോൾ, ഇതിനെ സാധാരണ മുടി കൊഴിച്ചിലായി കണക്കാക്കാൻ പറ്റില്ല. മലിനീകരണം പോലുള്ള പാരിസ്ഥിതിക കാരണങ്ങളാലാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണത്തിന്, ശരീരഭാരം കുറയ്ക്കൽ, ഗർഭധാരണം, മൈക്രോ ന്യൂട്രിയൻറ് കുറവ്, ജോലിയിലെ സമ്മർദ്ദം, വൈകാരിക ആഘാതം, ശസ്ത്രക്രിയ അല്ലെങ്കിൽ രോഗങ്ങൾ, കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ പോലുള്ള ചികിത്സകളുടെ ഫലമാണ് മുടി കൊഴിയാം,” ഡോ അരവിന്ദ് പറയുന്നു. സാധാരണയായി, സമ്മർദ്ദകരമായ പ്രശ്നങ്ങൾക്ക് ഏതാനും മാസങ്ങൾക്ക് ശേഷമാണ് മുടി കൊഴിച്ചിൽ ദൃശ്യമാകുന്നത്. ഈ മുടി പൊഴിഞ്ഞു പോകുന്നത് താൽക്കാലികമാണ്. നിങ്ങളുടെ ശരീരം സാഹചര്യമനുസരിച്ച്, പുനഃക്രമീകരിക്കുകയും സുഖപ്പെടുകയും ചെയ്യുമ്പോൾ, അമിതമായ മുടി കൊഴിയുന്നത് നിൽക്കുന്നു. സാധാരണയായി, മുടി കൊഴിച്ചിൽ ആറ് മുതൽ ഒമ്പത് മാസം വരെ നീണ്ടുനിൽക്കും അല്ലെങ്കിൽ നിങ്ങൾ സമ്മർദ്ദങ്ങളോട് പൊരുത്തപ്പെടുന്നവരെ നീണ്ടുനിൽക്കാം.
“നിങ്ങളുടെ തലയോട്ടി ആരോഗ്യകരമല്ലാത്തപ്പോൾ, അവിടെ വീക്കം സംഭവിക്കുകയും ഫംഗസ് രോഗങ്ങളും താരനും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അത് പിന്നീട് ചെറിച്ചിൽ ഉണ്ടാക്കുകയും അങ്ങനെ തലയോട്ടിയിൽ ചെറിയുമ്പോൾ, അത് മുടിയിഴകളെ ബാധിക്കുകയും അവയെ അയവുള്ളതാക്കുകയും കേടുവരുത്തുകയും ചെയ്യുന്നു. ഇത് മുടികൊഴിയുന്നതിന് കാരണമാണ്. അതുകൊണ്ടാണ് താരൻ മുടികൊഴിച്ചിലിലേക്ക് നയിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
അതുകൊണ്ട് തലയോട്ടിയിലെ ശുചിത്വം വളരെ പ്രധാനമാണ്. പതിവായി ഷാംപൂ ചെയ്യുന്നത് ഫംഗസ് രോഗങ്ങളെ അകറ്റി നിർത്താനുള്ള ഒരേയൊരു മാർഗമാണ്. കൂടുതൽ മുടി കൊഴിയുമെന്ന് കരുതി ഒരു കാരണവശാലും ഇത് നിർത്തരുത്,” ഡോ അരവിന്ദ് പറയുന്നു. മിക്ക ആളുകളുടെയും തലയോട്ടിയിൽ കാണപ്പെടുന്ന ഒരു ഫംഗസാണ് മലസീസിയ. എന്നിരുന്നാലും, ഇത് അധിക ചർമ്മകോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകും, ആ കോശങ്ങൾ താരൻ ഉണ്ടാക്കുന്നു.
എന്താണ് മുടികൊഴിച്ചിൽ? താരന്റെ പങ്ക് എന്ത്?
ഒരിക്കൽ നല്ല ഉള്ള് ഉണ്ടായിരുന്ന മുടി ക്രമാനുഗതമായി കുറയുകയും കഷണ്ടിയുടെ പാടുകൾ ഉണ്ടാകാൻ തുടങ്ങുകയും ചെയ്യുമ്പോൾ മുടി കൊഴിച്ചിലിന് സാധ്യതയുള്ളതായി നിങ്ങൾക്കറിയാം. “ഇത് മിക്കപ്പോഴും ജനിതകമാണ്. പാരമ്പര്യമായി മുടികൊഴിച്ചിൽ ഉള്ള ഒരു സ്ത്രീക്ക് നെറ്റിയിൽ നിന്ന് ക്രമാനുഗതമായി മെലിഞ്ഞുകയറുക, മുടിയിഴകൾ കുറയുക എന്നിവ റിപ്പോർട്ട് ചെയ്തേക്കാം. പാരമ്പര്യമായി മുടികൊഴിച്ചിൽ ഉള്ള പുരുഷന്മാർക്ക് തലയോട്ടിയുടെ മധ്യഭാഗത്ത് മുടി കുറയുകയോ കഷണ്ടിയോ ഉണ്ടാകാറുണ്ട്. സാധാരണ മുടികൊഴിച്ചിലിനെ അപേക്ഷിച്ച് ഇവയ്ക്ക് പ്രത്യേക ഇടപെടലുകൾ ആവശ്യമാണ്. നിങ്ങൾക്ക് മുടികൊഴിച്ചിലോ അമിതമായ മുടികൊഴിച്ചിലോ ഉണ്ടോ എന്ന് ഒരു ഡെർമറ്റോളജിസ്റ്റിന് നിങ്ങളോട് പറയാൻ കഴിയും. ഹോർമോൺ വ്യതിയാനങ്ങൾ, വാർദ്ധക്യം, അലോപ്പീസിയ ഏരിയറ്റ എന്ന സ്വയം രോഗപ്രതിരോധ അവസ്ഥ,രോഗപ്രതിരോധവ്യവസ്ഥയുടെ തകരാറുകൾ എന്നിവയായിരിക്കാം മുടികൊഴിച്ചിലിനുള്ള മറ്റു കാരണങ്ങൾ.താരന് ഇവിടെ ഒരു പങ്കും ഇല്ല,”ഡോ.അരവിന്ദ് പറഞ്ഞു.
മുടികൊഴിച്ചിൽ എങ്ങനെ തടയാം?
പലപ്പോഴും മെഡിക്കേറ്റഡ് ഷാംപൂകളിലൂടെ (ഇവയൊന്നും മുടികൊഴിച്ചിലിന് കാരണമാകുന്നതല്ല) വിറ്റാമിനുകളുടെയും മൈക്രോ ന്യൂട്രിയന്റുകളുടെയും കുറവ് പരിഹരിച്ച്, മുടികൊഴിച്ചിൽ പരിഹരിക്കാൻ കഴിയും. കൃത്യമായി മരുന്നുകളും സപ്ലിമെന്റുകളും ഉപയോഗിക്കാം. “മുടി കൊഴിച്ചിലിന്റെ തീവ്രത അനുസരിച്ച്, ദീർഘകാല മെഡിക്കൽ കെയർ, മരുന്ന്, ട്രാൻസ്പ്ലാൻറ്, പ്ലേറ്റ്‌ലെറ്റ് സമ്പുഷ്ടമായ പ്ലാസ്മ തെറാപ്പി, രക്തത്തിലെ വളർച്ചാ ഘടകങ്ങളുടെ ഇൻഫ്യൂഷൻ തുടങ്ങിയ ചില പരിഹാരങ്ങൾ ഡെർമറ്റോളജിസ്റ്റിന് ശുപാർശ ചെയ്യാൻ കഴിയും. മിനോക്സിഡിൽ, ഫിനാസ്റ്ററൈഡ് തുടങ്ങിയ മരുന്നുകൾ മുടി വളരാൻ സഹായിക്കുന്നു. മുടിയുടെ ഉള്ള് മെച്ചപ്പെടുത്താൻ പെപ്റ്റൈഡുകൾ ഉപയോഗിക്കാം. മുടിയുടെ കനം കൂടുമ്പോൾ അത് കട്ടിയുള്ളതായി തോന്നും.കോപ്പർ പെപ്റ്റൈഡുകൾ തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു, ഇത് മുടിയുടെ പൂർണ്ണ വളർച്ച ഉറപ്പാക്കുന്നു,” ഡോ അരവിന്ദ് വിശദീകരിക്കുന്നു.