scorecardresearch
Latest News

സമ്മർദം കൊണ്ട് ഇങ്ങനെയുമുണ്ട് ഗുണങ്ങൾ; നിങ്ങൾക്കറിയാമോ?

സമ്മർദം ജീവിതത്തിന്റെ ഒരു ഭാഗമാണ്. ജീവിതത്തിൽനിന്നും മുഴുവനായും അത് മാറ്റാൻ കഴിയില്ല

health, stress, ie malayalam

ഈ കാലഘട്ടത്തിൽ നമ്മളിൽ ഓരോരുത്തരും ഓരോ ദിവസവും എന്തെങ്കിലും തരത്തിലുള്ള സമ്മർദം അനുഭവിക്കുന്നു, ആ സമ്മർദത്തെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് നമ്മുടെയൊക്കെ ആരോഗ്യത്തിൽ നിർണായകമാണ്. സമ്മർദം എന്നത് ശരീരത്തിൽ അനുഭവപ്പെടുന്ന മാറ്റങ്ങളോടുള്ള പ്രതികരണമാണ്. ശാരീരികവും മാനസികവും വൈകാരികവുമായ പ്രതികരണങ്ങളിലൂടെ ശരീരം പ്രതികരിക്കുന്നു. ഇതൊരു സ്വാഭാവിക പ്രതിഭാസമാണ്.

എന്നാൽ പലപ്പോഴും നെഗറ്റീവ് അർത്ഥത്തിലാണ് ഇത് ഉപയോഗിക്കുന്നത്. സമ്മർദം എല്ലായ്പ്പോഴും മോശമല്ല, മറിച്ച് ജീവിതത്തിന്റെ ഒരു സാധാരണ ഭാഗമാണ്. ചില സമയങ്ങളിൽ സമ്മർദം ജീവിതത്തിൽ പോസിറ്റീവും, സർഗ്ഗാത്മകവും, വെല്ലുവിളികളെ നേരിടാൻ തയ്യാറാക്കുകയും, ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു.

സമ്മർദം രണ്ടു തരത്തിലുണ്ട്. നിങ്ങളുടെ ജോലിയുമായോ വിദ്യാഭ്യാസവുമായോ ബന്ധപ്പെട്ട നല്ല സമ്മർദം നിങ്ങൾക്ക് പ്രചോദനം നൽകുകയും, നിങ്ങളെ ഉയർത്തുകയും ജീവിത ലക്ഷ്യം നേടാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. മോശം സമ്മർദം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സമ്മർദം ജീവിതത്തിന്റെ ഒരു ഭാഗമാണ്. ജീവിതത്തിൽനിന്നും മുഴുവനായും അത് മാറ്റാൻ കഴിയില്ല. എന്നാൽ ശാരീരികമായ പ്രവർത്തനങ്ങളിലൂടെയും ധ്യാനം, യോഗ എന്നിവ പരിശീലിക്കുന്നതിലൂടെയും സമ്മർദത്തെ നിയന്ത്രിക്കാനാവും. മതിയായ ഉറക്കവും ശരിയായ ഡയറ്റും വലിയൊരു മാറ്റമുണ്ടാക്കും.

അതിനാൽ, സമ്മർദത്തെ ഗൗരവമായി കാണാതെ അതിനെ നേരിടാനോ കുറയ്ക്കാനോ ഉള്ള വഴികൾ നോക്കുകയാണ് വേണ്ടത്. റ്റെഡക്സ് ടോക്കിൽ കെല്ലി മക്‌ഗോനിഗൽ സമ്മർദത്തെ എങ്ങനെ നിങ്ങളുടെ സുഹൃത്താക്കാമെന്ന് വിശദീകരിക്കുന്നു.

”സമ്മർദത്തെക്കുറിച്ചുള്ള ചിന്താരീതി നിങ്ങളുടെ മനസിൽനിന്ന് മാറ്റുന്നതിലൂടെ അതിനോടുള്ള ശരീരത്തിന്റെ പ്രതികരണവും നിങ്ങൾക്ക് മാറ്റാനാകും. സമ്മർദത്തെ അവരുടെ ജീവിതത്തിൽ പോസിറ്റീവായി കണ്ടവർക്ക് സമ്മർദം കുറവായിരുന്നു, ഉത്കണ്ഠ കുറവായിരുന്നു, അവർ കൂടുതൽ ആത്മവിശ്വാസമുള്ളവരായിരുന്നു. ഓക്സിടോസിൻ നിങ്ങളുടെ തലച്ചോറിൽ മാത്രമല്ല പ്രവർത്തിക്കുന്നത്. ശരീരത്തിലും പ്രവർത്തിക്കുന്നു.”

”നിങ്ങൾ എങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നത് നിങ്ങളുടെ സമ്മർദത്തെ മാറ്റും. സമ്മർദം നിങ്ങൾക്ക് സഹായകരമാണെന്ന് ചിന്തിക്കുമ്പോൾ, നിങ്ങൾ ധൈര്യത്തിന്റെ ജീവശാസ്ത്രം സൃഷ്ടിക്കുന്നു. സമ്മർദം അനുഭവപ്പെടുമ്പോൾ മറ്റുള്ളവരുമായി ബന്ധപ്പെടാൻ നിങ്ങൾ ശ്രമിക്കുമ്പോൾ, നിങ്ങൾക്ക് പ്രതിരോധശേഷി സൃഷ്ടിക്കാൻ കഴിയും,” മക്ഗോനിഗൽ പറയുന്നു.

Read More: മിനിറ്റുകൾക്കുള്ളിൽ സമ്മർദം കുറയ്ക്കാൻ ചില എളുപ്പ വഴികൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Is certain amount of stress good for the body