IRCTC Offers 5N 6D Package to North East: കടുത്ത വേനൽ ചൂടിൽ നിന്നും മഞ്ഞും തണുപ്പുമുള്ള ഒരിടത്തേക്ക് യാത്ര പോവാൻ ആഗ്രഹിക്കാത്തവരുണ്ടാകുമോ? ആ യാത്ര, മലകളുടെയും പര്‍വ്വതങ്ങളുടെയും താഴ്വരകളുടെയും ദേശീയോദ്യാനങ്ങളുടെയുമൊക്കെ നാടായ സിക്കിമിലേക്ക് ആയാലോ? മലമുകളിലെ സുന്ദരി എന്നറിയപ്പെടുന്ന ഗാങ്ങ്ടോക്കിന്റെയും പെല്ലിംഗിന്റെയും സില്ലിഗുരിയുടെയുമെല്ലാം സൗന്ദര്യം ആവോളം ആസ്വദിച്ച് ആറു ദിവസങ്ങൾ സിക്കിമിൽ ചെലവഴിക്കാനുള്ള യാത്ര പാക്കേജ് അവതരിപ്പിക്കുകയാണ് ഐ ആർസിടിസിയുടെ ടൂറിസം വകുപ്പ്.
വടക്കു കിഴക്കന്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്ക്കുള്ളത്രയും പ്രശസ്തിയും പ്രചാരവും ഇതുവരെയും ലഭിക്കാത്ത സിക്കിമിന്റെ ടൂറിസം സാധ്യതളെ ജനങ്ങൾക്കു മുന്നിലെത്തിക്കാനുള്ള ശ്രമിങ്ങളുടെ ഭാഗം കൂടിയായാണ് ഐആർസിടിസിയുടെ ഈ ടൂർ പാക്കേജ്.
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്ടോക്കാണ് പ്രധാന ഡെസ്റ്റിനേഷൻ. ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായ ഗാങ്ങ്ടോക്ക് ഹിമാലയത്തിലെ സിവാലിക് മലനിരകളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കന്‍ ഹിമാലയത്തിന്റെ പരിധിയില്‍ വരുന്ന, ഏകദേശം 5,410 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പട്ടണമായ ഗാങ്ങ്ടോക്ക് മലമുകളിലെ സുന്ദരിയെന്നാണ് അറിയപ്പെടുന്നത്. പെല്ലിംഗും സില്ലിഗുരിയുമാണ് പാക്കേജിൽ വരുന്ന മറ്റ് രണ്ട് പ്രധാന ഡെസ്റ്റിനേഷനുകൾ.
അഞ്ചു രാത്രിയും ആറു പകലും ഉൾപ്പെടുന്ന യാത്ര ബാംഗ്ലൂരിൽ നിന്നുമാണ് ആരംഭിക്കുക. ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും ഇൻഡിഗോ എയർലൈൻസിന്റെ എക്കണോമി ക്ലാസ്സിൽ സിക്കിമിലേക്ക് പറക്കാം. ഒരാൾക്ക് 24700 രൂപയാണ് യാത്രാച്ചെലവ് വരുന്നത്. ഹോട്ടൽ സൗകര്യം, ബ്രേക്ക് ഫാസ്റ്റ്, ഡിന്നർ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പാക്കേജ്. ഗാങ്ങടോക്കിലെ ഗജ്രാജ്, പെല്ലിംഗിലെ പെമലിംഗ്, സിൽഗുരിയിൽ വെങ്കടേഷ് റീജൻസി എന്നീ ഹോട്ടലുകളിലാണ് താമസസൗകര്യം ഒരുക്കുക. ഒരു ട്രിപ്പിൽ 18 സഞ്ചാരികൾക്കാണ് അവസരം ലഭിക്കുക. താൽപ്പര്യമുള്ളവർക്ക് ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
#Sikkim is one of the most enchanting destinations in the country. It is adorned with spectacular landscapes, flora and fauna and is home to third highest peak of the world Kanchenjunga. Tourists visit Pelling, Gangtok and Siliguri. Visit: https://t.co/kYqu2RwSoi pic.twitter.com/mOXm13ZtUf
— IRCTC (@IRCTCofficial) April 13, 2019
