IRCTC entire train, coach booking rules: How to book a full coach, train of Indian Railways from IRCTC FTR website: സംഘമായുള്ള യാത്രയിൽ എല്ലാവരും ഒരുമിച്ചിരിക്കാൻ ട്രെയിനിലെ ഒരു കോച്ച് മുഴുവനായി മുൻകൂട്ടി ബുക്ക് ചെയ്യാം. റെയിൽവേയുടെ റിസർവേഷൻ ഓഫീസിലെ ചീഫ് റിസർവേഷൻ ഓഫീസർ അല്ലെങ്കിൽകൺട്രോളിങ് ഓഫീസർ ആണ് ഇതിനായുള്ള അനുമതി നൽകേണ്ടത്.
അംഗങ്ങൾ കൂടുതലുള്ള റിസർവേഷനുകൾ നടത്തേണ്ടത് രാവിലെ പത്തു മണിക്ക് ശേഷമാണ്. കോച്ചിൽ അല്ലെങ്കിൽ ട്രെയിനിൽ സീറ്റുകൾ കാലിയായി ഉണ്ടെങ്കിൽ മാത്രമേ ബൾക്ക് റിസർവേഷൻ ലഭിക്കുകയുള്ളൂ. ഫുൾ താരിഫ് റേറ്റ് (ഇളവുകൾ ഇല്ലാതെയുള്ള ടിക്കറ്റ് റേറ്റ്) കൊടുത്തു മാത്രമേ കൂട്ടത്തോടെയുള്ള ബുക്കിങ് നടത്താൻ സാധിക്കുകയുള്ളൂ. പരമാവധി പത്തു കോച്ചുകൾ മാത്രമാണ് ബൾക്ക് ബുക്കിങ്ങിനായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളത്.
Read in English: How to book a full coach, train of Indian Railways from IRCTC FTR website