ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഹോളിവുഡ് നായികമാരിലൊരാളാണ് ആഞ്ചലീന ജോളി. നടിയെന്നതിനുപരി മനുഷ്യാവകാശ പ്രവർത്തക കൂടിയാണ് ഇവർ. സൗന്ദര്യം തുടിക്കുന്ന ജോളിയെ പോലെ ആകാൻ ഏത് സ്ത്രീയാണ് ആഗ്രഹിക്കാത്തത്. അത്തരത്തിലൊരു ആഗ്രഹമാണ് 19കാരിയ ഇറാനി പെണ്‍കുട്ടി സഹര്‍ തബറിനെ ഈ ദുരവസ്ഥയില്‍ കൊണ്ടെത്തിച്ചത്.

ആഞ്ചലീനയെ പോലെയാകാന്‍ 50 ശസ്ത്രക്രിയ നടത്തിയ പെണ്‍കുട്ടി ഇപ്പോള്‍ അസ്തികൂടം പോലെയാണ് കാഴ്ച്ചയില്‍ തോന്നിപ്പിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്-അമേരിക്കന്‍ സ്റ്റോപ് മോഷന്‍ ആനിമേറ്റഡ് മ്യൂസിക്കല്‍ ഫാന്റസി ഫിലിം കോര്‍പ്‌സ് ബ്രൈഡിലെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടിക്ക് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

40 കിലോ ശരീരഭാരം നിലനിര്‍ത്താന്‍ മാസങ്ങള്‍ നീണ്ട ഡയറ്റാണ് ഈ പെണ്‍കുട്ടി പിന്തുടര്‍ന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ ഇപ്പോള്‍ സ്ഥിരമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. രണ്ടര ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സും ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ