/indian-express-malayalam/media/media_files/YMbpxLt0D2PH0o2a5RR5.jpg)
എക്സ്പ്രസ് ഫോട്ടോ
സ്വപ്നങ്ങളുടെ നഗരമെന്നാണ് മുംബൈ എന്നും അറിയപ്പെടുന്നത്. അനേകം ബോളിവുഡ് പ്രതിഭകളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ മഹാനഗരം. അതിൽ ഏറ്റവും ആഘോഷിക്കപ്പെട്ട സ്വപ്ന പ്രയാണം നടത്തിയ ബോളിവുഡിന്റെ പ്രതിഭയാണ് ഷാരൂഖ് ഖാൻ. കിങ് ഖാന്റെ വളർച്ച ബോളിവുഡിലെ ഏതൊരു അഭിനേതാവിനും പ്രചോദനമായി തീരുന്ന ഒന്നാണ്. സിനിമയുമായി ബന്ധമില്ലാത്ത പശ്ചാത്തലത്തിൽ നിന്നും പടി പടിയായി ഉയർന്നുവന്ന ഖാൻ, ദൂരദർശൻ പരമ്പരയായ ഫൗജിയിലൂടെ തന്റെ അഭിനയ യാത്ര ആരംഭിക്കുകയും ക്രമേണ ബോളിവുഡിന്റെ ഉന്നതങ്ങളിലേക്ക് എത്തുകയുമായിരുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഷാരൂഖ് ഖാൻ ബോളിവുഡിലെ പകരം വെക്കാനില്ലാത്ത അഭിനയ മികവിന്റെ പര്യായമായി തുടരുന്നു. ആക്ഷൻ, റൊമാൻസ്, പെട്ടെന്നുള്ള നർമ്മം ,ഡാൻസ് തുടങ്ങിയ ബഹുമുഖ പ്രകടനങ്ങൾ ഒപ്പം ആകർഷകമായ പെരുമാറ്റം എന്നിവ കൊണ്ട് ഇന്നും ബോളിവുഡിൽ തന്റേതായ സ്ഥാനം നിലനിർത്തി പോരാൻ അദ്ദേഹത്തിന് കഴിയുന്നു. അഭിനയ പ്രതിഭ കൊണ്ട് ജീവിതത്തിലും സമ്പന്നത കൈവരിച്ച വ്യക്തി കൂടിയാണ് ഖാൻ. അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 6,300 കോടി രൂപയിൽ കൂടുതലാണ് നടന്റെ ആസ്തി. അഭിനയത്തിനൊപ്പം തന്നെ തന്റെ സമ്പത്ത് വിവിധ സംരംഭങ്ങളിൽ നിക്ഷേപിച്ചുകൊണ്ട് വർഷം തോറും തന്റെ ആസ്തി ഗണ്യമായി ഉയർത്തുകയാണ് അദ്ദേഹം.
എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് ഖാന് സമാനമായ രീതിയിൽ ജീവിത്തിൽ വിജയം കൈവരിച്ച അദ്ദേഹത്തിന്റെ അയൽക്കാരന്റെ കഥയാണ്. ഷാരൂഖ് ഖാൻ ചിത്രമായ ഓം ശാന്തി ഓമിലെ പഞ്ച് ഡയലോഗായ “അഗർ കിസി ചീസ് കോ ദിൽ സേ ചാഹോ, തോ പുരി കൈനാത് ഉസ്സെ തുംസെ മിൽനേ കി കോഷിഷ് മേ ലാഗ് ജാതി ഹേ” എന്നതിനെ അന്വർത്ഥമാക്കുന്നതാണ് ഖാന്റെ അയൽക്കാരന്റെ വളർച്ച. 1964 ൽ വെറും 100 രൂപ കൈമുതലായി ഉണ്ടായിരുന്ന ഈ റിയൽ എസ്റ്റേറ്റ് സംരംഭകന്റെ ഇന്നത്തെ ആസ്ഥി 11,560 കോടി രൂപയാണെന്ന് ഫോർബ്സ് പറയുന്നു.
റൺവാൾ ഗ്രൂപ്പിന്റെ ചെയർമാനും മുംബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനുമായ സുഭാഷ് റൺവാളാണ് നിശ്ചയദാർഢ്യം കൊണ്ട് ജീവിതത്തിൽ ഈ വിജയം കൈവരിച്ച് വ്യക്തി. ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ കടൽത്തീരത്തുള്ള വീടിനോട് ചേർന്നുള്ള ഒരു വീട്ടിൽ താമസിച്ചിരുന്ന റൺവാളിന്റെ തുടക്കം അക്കൗണ്ടന്റായിരുന്നു. പിന്നീട് റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുമാറ്റിയ അദ്ദേഹം ഏണസ്റ്റ് & ഏണസ്റ്റിലെ തന്റെ ജോലി രാജിവച്ചുകൊണ്ട് 1978-ൽ തന്റെ പുതിയ കർമ്മമേഖലയെ കൂടുതൽ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ തീരുമാനിച്ച
മുംബൈയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സംരംഭകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന റൺവാൾ താനെയിൽ 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഹൗസിംഗ് സൊസൈറ്റിയുമായി തന്റെ കുതിപ്പ് തുടർന്നു. പിന്നീട് 16 ടവറുകളുടെ ഒരു ക്ലസ്റ്ററായ റൺവാൾ നഗർ എന്ന ആദ്യ മുൻനിര പദ്ധതിയിലൂടെ റൺവാൾ ഗ്രൂപ്പ് ഒരു നാഴികക്കല്ല് കൈവരിച്ചു. റിയൽ എസ്റ്റേറ്റിലെ വിജയത്തെ തുടർന്ന്, റൺവാൾ സ്റ്റീൽ, ഫാർമസ്യൂട്ടിക്കൽ മേഖലകളിലേക്ക് തിരിഞ്ഞെങ്കിലും റിയൽ എസ്റ്റേറ്റ് മേഖലയിലെവിജയങ്ങൾ അവിടെ ആവർത്തിക്കാൻ അദ്ദേഹത്തിനായില്ല. പിന്നീട് തന്റെ റൂട്ട് അല്പം മാറ്റിപ്പിടിച്ച റൺവാൾ മുംബൈയിലെ ഇടത്തരം കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വിലയുള്ള വീടുകൾ നിർമ്മിച്ച് നൽകാൻ ആരംഭിച്ചു.
ഷാരൂഖ് ഖാന്റെ അടുത്തുള്ള കടൽമുഖത്തുള്ള തന്റെ മാളികയിൽ റൺവാൾ താമസിക്കുന്നതിനാൽ, മുംബൈയിലെ പ്രീമിയം വസതികളുടെ ആകർഷണം കുറഞ്ഞിട്ടില്ല. 2022-ൽ, ബോളിവുഡ് ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുകോണും മന്നത്തിന് സമീപമുള്ള ഒരു ഉയർന്ന റെസിഡൻഷ്യൽ ടവറിൽ ക്വാഡ്രപ്ലെക്‌സ് സ്വന്തമാക്കാൻ 119 കോടി രൂപ നിക്ഷേപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.