ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണ് യോഗ. ശാരീരികമായും മാനസികമായും മനസ്സിന് ഉന്മേഷം പകരാൻ യോഗ സഹായിക്കും. നിത്യവും രാവിലെ യോഗ പരിശീലനം ചെയ്യുന്നത് ദിവസം മുഴുവൻ ഊർജം പകരും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ സമൂഹത്തിലെ നാനാ തുറകളിൽപ്പെട്ട പ്രമുഖർ യോഗ ശീലമാക്കിയവരാണ്. ബോളിവുഡ് താരങ്ങളും ഇക്കാര്യത്തിൽ പിന്നിലല്ല.

ഫിറ്റ്നസിൽ ഏറെ ശ്രദ്ധ പുലർത്തുന്നവരാണ് ബോളിവുഡ് താരങ്ങൾ. പലർക്കും ഇതിനായി പ്രത്യേക ട്രെയിനർമാരുമുണ്ട്. ഒട്ടുമിക്ക താരങ്ങളും യോഗാഭ്യാസം ചെയ്യുന്നവരാണ്. യോഗാഭ്യാസം ശീലമാക്കിയ ചില ബോളിവുഡ് താരങ്ങളെക്കുറിച്ച്…

മലൈക അറോറ

44 കാരിയായ മലൈകയുടെ യോഗാഭ്യാസം പലരെയും അതിശയിപ്പിക്കുന്നതാണ്. ഏരിയൽ യോഗ ചെയ്യുന്ന മലൈകയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. കയറിൽ തൂങ്ങിയാടി ആസനങ്ങൾ ചെയ്യുന്ന രീതിയാണ് ഏരിയൽ യോഗ.

ശിൽപ ഷെട്ടി

യോഗാഭ്യാസം ശീലമാക്കിയ നടിയാണ് ശിൽപ ഷെട്ടി. യോഗ ചെയ്യുന്നതിന്റെ വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ശിരാസനം ചെയ്യുന്ന ശിൽപയുടെ വീഡിയോയാണ് താഴെയുളളത്.

അമൃത അറോറ

ഏരിയൽ യോഗ മാനസിക സമ്മർദ്ദം മാറ്റുന്നതിന് വളരെ നല്ലതാണ്. മലൈകയും അമൃത അറോറയും ചേർന്ന് ഏരിയൽ യോഗ ചെയ്യുന്നതിന്റെ ദൃശ്യമാണ് ഇവിടെ കാണുന്നത്.

ഹുമ ഖുറേഷി

ഖുറേഷിയും യോഗയിൽ തൽപരയായ നടിയാണ്. കയറിൽ തലതിരിഞ്ഞ് കിടന്ന് ചെയ്യുന്ന യോഗാഭ്യാസമാണ് ഖുറേഷി ചെയ്‌തിരിക്കുന്നത്. മസിൽസിനും ജോയിന്റ്സിനും ബലം നൽകാൻ ഈ യോഗമുറ ഉപകരിക്കും.

ബിപാഷ ബസു

സൂര്യ നമസ്കാരം മുതൽ നവാസന വരെ ചെയ്യുന്ന ബിപാഷ ബസുവിനെ തുടക്കക്കാർക്ക് യോഗയിൽ ഗെയ്ഡ് ആക്കാവുന്നതാണ്.

ജാക്വിലിൻ ഫെർണാണ്ടസ്

യോഗിനി എന്ന കുറിപ്പോടെ ജാക്വിലിൻ ഫെർണാണ്ടസ് പങ്കുവച്ച ചിത്രം കണ്ട് ആരാധകർ പോലും അമ്പരന്നിരുന്നു. പോൾ യോഗയാണ് ജാക്വിലിൻ ചെയ്‌തത്.

‘Yogini’ with @lanaroxy

A post shared by Jacqueline Fernandez (@jacquelinef143) on

നർഗിസ് ഫക്രി

ധ്യാനവും ശ്വാസോച്‌ഛാസ വ്യായാമവും യോഗയിൽ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ശ്വാസോച്‌ഛാസ വ്യായാമങ്ങൾ നഗർഗിസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook