International Labour Day 2020 Wishes, Messages, Quotes, status: മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമിപ്പിച്ചു കൊണ്ടാണ് മെയ് ദിനം ലോകമെങ്ങും ആചരിക്കുന്നത്.
1886 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മെയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് നടത്തിയ വെടിവയ്‌പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതന്‍ ബോംബെറിയുകയും ഇതിനു ശേഷം പൊലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ആയിരുന്നു.
ലോകമെമ്പാടും ജോലി സമയം എട്ട് മണിക്കൂറാക്കി ക്രമപ്പെടുത്തിയതിന് പിന്നില്‍ 1886ല്‍ അമേരിക്കന്‍ നഗരങ്ങളില്‍ ആളിക്കത്തിയ വിപ്ലവത്തിന്റെ ചരിത്രമുണ്ട്. ചിക്കാഗോ തെരുവുകളില്‍ അന്നുയര്‍ന്ന മുദ്രാവാക്യങ്ങളുടെ അലയൊലി, അമേരിക്കന്‍ സാമ്രാജ്യത്തെ മാത്രമല്ല, ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കി. ഇപ്പോഴും തൊഴിലാളികളുടെ സംഘടിത ശബ്ദത്തെ മുതലാളികളും ഭരണകൂടവും ഭയക്കുന്നതിന്‍റെ പിന്നിലും രക്തസാക്ഷികളായ തൊഴിലാളി നേതാക്കളെക്കുറിച്ചും അവര്‍ നടത്തിയ പോരാട്ടവീര്യത്തെക്കുറിച്ചുളള ഓര്‍മകളും തന്നെയാണ്.
1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വച്ചു നടന്ന ഇന്‍റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്‍റെ വാര്‍ഷിക യോഗത്തിലാണ്, എട്ടുമണിക്കൂര്‍ ജോലി സമയമാക്കിയതിന്‍റെ വാര്‍ഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാന്‍ തീരുമാനിച്ചത്. ചൈനയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകം മുഴുവന്‍ മെയ് ദിനം ആഘോഷിക്കാന്‍ തുടങ്ങി. ഇന്ന് എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയാണ്.
ലോകമെമ്പാടും മെയ് ദിനം ആഘോഷിക്കുന്ന വേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് തൊഴിലാളി ദിന ആശംസകള്‍ കൈമാറാം.
International Labour Day 2020 Wishes, Messages, Quotes, status
International Workers Day or May Day 2020
തൊഴിലാളി പോരാട്ടങ്ങളുടെ ഓർമ പുതുക്കൽ കൂടിയാണ് മേയ് 1. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന ന്യായമായ ആവശ്യത്തിന് വേണ്ടി തൊഴിലാളികൾ പോരാടിയതിന്റെ സ്മരണ പുതുക്കലാണ് ഈ ദിനം. 80 ഓളം രാജ്യങ്ങൾ മേയ് ദിനം അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.