International Labour Day 2019 Wishes, Messages, Quotes: തൊഴിലാളികളുടെ മഹത്വം ഓർമ്മപ്പെടുത്തി ഇന്ന് ലോക തൊഴിലാളി ദിനം. ഈ ദിവസം മേയ് ദിനം എന്നും അറിയപ്പെടുന്നു. എല്ലാ വർഷവും മേയ് ഒന്നിനാണ് ലോകം മുഴുവൻ തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്. ലോകമെമ്പാടും മേയ് ദിനം ആഘോഷിക്കുന്ന വേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് തൊഴിലാളി ദിന ആശംസകള്‍ കൈമാറാം. ആശംസാ കാര്‍ഡുകള്‍ ചുവടെ.
Read More: May Day 2019: അധ്വാനത്തിന്റെ ചുവപ്പില്‍ തെളിയുന്ന മേയ് ദിനം

International Workers Day or May Day 2019 Quotes, Messages, wishes

International Workers Day or May Day 2019 Quotes, Messages, wishes

International Workers Day or May Day 2019 Quotes, Messages, wishes

International Workers Day or May Day 2019 Quotes, Messages, wishes
International Workers Day or May Day 2019
തൊഴിലാളി പോരാട്ടങ്ങളുടെ ഓർമ പുതുക്കൽ കൂടിയാണ് മേയ് 1. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന ന്യായമായ ആവശ്യത്തിന് വേണ്ടി തൊഴിലാളികൾ പോരാടിയതിന്റെ സ്മരണ പുതുക്കലാണ് ഈ ദിനം. 80 ഓളം രാജ്യങ്ങൾ മേയ് ദിനം അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
1886 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മെയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പൊലീസ് നടത്തിയ വെടിവയ്പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതന്‍ ബോംബെറിയുകയും, ഇതിനു ശേഷം പൊലീസ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ആയിരുന്നു.
എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം
ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടു മണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി മേയ് ഇന്നാം തീയതി തൊഴിലാളി ദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മേയ് ഒന്നിന് ജോലികള്‍ നിർത്തിവയ്ക്കണമെന്നുള്ള പ്രമേയവും യോഗം പാസാക്കി.
ഇന്ത്യയിൽ 1923-ൽ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിക്കുന്നത്. മറുമലർച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറൽ സെക്രട്ടറി വൈക്കോ ആണ് തൊഴിൽ ദിനം പൊതു അവധിയാക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് മേയ് 1 ഇന്ത്യയിൽ പൊതു അവധിയായത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook