International Women’s Day 2020: പുരുഷനെപോലെ തന്നെ അവകാശങ്ങളും സ്വാതന്ത്ര്യവും തങ്ങൾക്കുമുണ്ടെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഓരോ വനിതാ ദിനവും കടന്നു പോകുന്നത്. 1990 മുതലാണ് മാർച്ച് 8 രാജ്യാന്തര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യാന്തര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. ലോകത്തെ എല്ലാ വനിതാ സംഘടനകളെയും സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്നവരേയും ഒന്നിപ്പിച്ചാണ് വനിതാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്.
ആദ്യം ഇന്റർനാഷണൽ വർക്കിങ് വിമൻസ് ഡേ എന്ന പേരിൽ ജോലി ചെയ്യുന്ന വനിതകളുടെ ദിനമായാണ് ഇത് ആഘോഷിച്ചിരുന്നത്. 1909 ഫെബ്രുവരി 28ന് ന്യൂയോർക്കിലാണ് ഒരു പരിപാടിയിൽ വനിതാ ദിനം ആദ്യം കൊണ്ടാടിയത്. 1977ൽ ഐക്യരാഷ്‌ട്ര സഭ വനിതാ ദിനമായി സ്വീകരിക്കുന്നതു വരെ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ് ഇത് ആഘോഷിച്ചിരുന്നത്. പല വിഷയങ്ങളാണ് ഓരോ വർഷവും വനിതാ ദിനത്തിൽ കൈകാര്യം ചെയ്യുന്നത്.
International Women’s Day 2020: Date, history, importance, and why we celebrate Women’s Day on March 8
1857 മാര്‍ച്ച് 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രക്ഷോഭമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്. ആദ്യമൊക്കെ പൊലീസ് സഹായത്തോടെ സര്‍ക്കാര്‍ ഈ പ്രതിഷേധത്തെ അടിച്ചൊതുക്കി. പക്ഷേ തുടർന്നും ഇത്തരം പ്രകടനങ്ങൾക്ക് ന്യൂയോർക്ക് സാക്ഷ്യ വഹിച്ചു. 1910ല്‍ കോപെന്‍ഹേഗനില്‍ അന്താരാഷ്ട്ര സ്ത്രീ സമ്മേളനം നടന്നു. ഈ സമ്മേളനത്തിലാണ് വനിതാദിനം എന്ന ആശയം നടപ്പിലായത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും മാര്‍ച്ച് 19 നും മാര്‍ച്ച് 25 നുമായിരുന്നു വനിതാ ദിനം ആചരിച്ചിരുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ 1913 മാര്‍ച്ച് 8 ന് യൂറോപ്പിലാകമാനം സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു സമാധാന റാലി നടന്നു. ഇതിനുശേഷമാണ് മാര്‍ച്ച് 8 വനിത ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
1910ല്‍ ജര്‍മനിയിലെ വനിതാ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ക്ലാരാ സെറ്റ്കിന്‍ ആണ് രാജ്യാന്തര തലത്തില്‍ വനിതാദിനത്തിന്റെ പ്രാധാന്യം ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്. 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഇത്തരമൊരു ആശയം അവതരിപ്പിക്കപ്പെട്ടത്. ഈ സമ്മേളനത്തില്‍ തന്നെ അതിന് അംഗീകാരവും ലഭിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം 1911ല്‍ രാജ്യാന്തര തലത്തില്‍ ഈ ദിനം ആചരിച്ചു. റഷ്യ അടക്കമുളള നിരവധി രാജ്യങ്ങളിൽ വനിതാ ദിനം ദേശീയ അവധി ദിനമാണ്.
International Women’s Day: അതു വരെ, മാർച്ച് എട്ട് വെറുമൊരു ദിവസം മാത്രം
Women’s Day 2020 Status, Wishes, Messages, Images, Greetings, Quotes
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook