സ്ത്രീത്വം ആഘോഷിക്കുവാനുളളതാണ്. അതിന്റെ പ്രതീകം എന്നപോലെ കൊണ്ടാടുന്ന അന്താരാഷ്‌ട്ര വനിതാ ദിനം കേവലം ഒരു ദിവസത്തെ ആഘോഷമല്ല താനും. എന്നാൽ സാമൂഹികമായും രാഷ്‌ട്രീയമായും സാംസ്‌കാരികമായും സാമ്പത്തികമായും തുല്യത കൈവരിച്ച സ്ത്രീകൾ സമൂഹത്തിന് നൽകുന്ന സംഭാവനകളും ചെറുതല്ല. എന്നിട്ടും ഇന്നും തുല്യതയ്‌ക്കും ലിംഗ സമത്വത്തിനുമായി വാദിക്കേണ്ടി വരുന്നതും പോരാടേണ്ടി വരുന്നതും സ്ത്രീകൾക്കല്ല, സമൂഹത്തിനാണ് മാനക്കേണ്ടുണ്ടാക്കുന്നത്.

പുരുഷനെപോലെ തന്നെ അവകാശങ്ങളും സ്വാതത്ര്യവും തങ്ങൾക്കുമുണ്ടെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഓരോ വനിതാ ദിനവും കടന്നുപോകുന്നത്. 1990 മുതലാണ് മാർച്ച് 8 അന്താരാഷ്‌ട്ര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. ലോകത്തെ എല്ലാ വനിതാ സംഘടനകളെയും സ്ത്രീകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്നവരേയും ഒന്നിപ്പിച്ചാണ് വനിതാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്.

ആദ്യം ഇന്റർനാഷണൽ വർക്കിങ് വിമൻസ് ഡേ എന്ന പേരിൽ ജോലി ചെയ്യുന്ന വനിതകളുടെ ദിനമായാണ് ഇത് ആഘോഷിച്ചിരുന്നത്. 1909 ഫെബ്രുവരി 28ന് ന്യൂയോർക്കിലാണ് ഒരു പരിപാടിയിൽ വനിതാ ദിനം ആദ്യം കൊണ്ടാടിയത്. 1977ൽ ഐക്യരാഷ്‌ട്ര സഭ വനിതാ ദിനമായി സ്വീകരിക്കുന്നതു വരെ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ് ഇത് ആഘോഷിച്ചിരുന്നത്. പല വിഷയങ്ങളാണ് ഓരോ വർഷവും വനിതാ ദിനത്തിൽ കൈകാര്യം ചെയ്യുന്നത്.

മാറുന്ന ജോലി സാഹചര്യത്തിലെ സ്ത്രീ എന്നാണ് ഈ വർഷത്തെ വനിതാ ദിന വിഷയം. സ്ത്രീകളുടെ അവകാശങ്ങൾക്കും അന്താരാഷ്‌ട്ര സമാധനത്തിനുളള ദിവസം കൂടിയായാണ് ഐക്യരാഷ്‌ട്ര സഭ ഈ ദിനം കൊണ്ടാടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ