ഇന്നു ലോക ബിക്കിനി ദിനമാണ്. ഒരു കാലത്ത് വിവാദം ഉയർത്തിയ ഈ വസ്ത്രം ഇന്നു സ്ത്രീകൾക്കിടയിൽ സർവ സാധാരണമായി മാറിക്കഴിഞ്ഞു. ഇന്നു പല ഡിസൈനിലും കളറുകളിലുമുളള ബിക്കിനികൾ ലഭ്യമാണ്. ഓരോ വർഷം കഴിയുന്തോറും ഡിസൈനർമാർ പല വിധ പരീക്ഷണങ്ങളിലൂടെ സ്ത്രീകൾക്കിടയിൽ ബിക്കിനി കൂടുതൽ ജനപ്രിയമാക്കാനുളള ശ്രമത്തിലാണ്.

പ്രശസ്ത ചലച്ചിത്രമേള വേദിയായ, കാൻസിൽ ബീച്ച് ഷോപ്പ് നടത്തിയിരുന്ന ഡിസൈനർ ജാക്വസ് ഹെയ്ം 1946 ൽ രണ്ട് കഷ്ണങ്ങളുള്ള ഒരു വസ്ത്രം നിർമ്മിച്ചു. ‘ആറ്റം’ എന്നായിരുന്നു അദ്ദേഹം നൽകിയ പേര്. എന്നാൽ ഏകദേശം അതേ സമയത്തു തന്നെയാണ് ലൂയിസ് റിയാർഡ് ഇന്നു കാണുന്ന തരത്തിലുളള സ്വിം സ്യൂട്ട് ഡിസൈൻ ചെയ്തത്. അദ്ദേഹം ഇതിനെ ‘ബിക്കിനി’ എന്നു വിളിച്ചു. അമേരിക്ക ആണവ പരീക്ഷണം നടത്തിയ പസഫിക് സമുദ്രത്തിലെ ബിക്കിനി അറ്റോള്‍ എന്ന പേരില്‍ നിന്നായിരുന്നു ലൂയിസ് റിയാര്‍ഡ് വസ്ത്രത്തിന് ബിക്കിനിയെന്ന പേര് നൽകിയത്. 1946 ജൂലൈ 5 ന് ബിക്കിനിയെ അദ്ദേഹം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.

 

View this post on Instagram

 

In 1946 – On #ThisDayInHistory, modern bikini was introduced by french designer Louis Reard who unveiled a daring two-piece swimsuit at the Piscine Molitor, a popular swimming pool in Paris. Parisian showgirl Micheline Bernardini modeled the new fashion. Actress Bridget Bardot drew attention when she was photographed wearing a bikini on the beach during the Cannes Film Festival in 1953. According to French fashion historian Olivier Saillard, the bikini is perhaps the most popular type of female beachwear around the globe because of “the power of women, and not the power of fashion“. By the early 2000s, bikinis had become a US$811 million business annually. #modernbikini #bikini #fashion #cannesfilmfestival #swimsuithistory #swimwear #swimsuit #halterbikini #bikinimodelleri #highwaistbottoms #essentials #vintagebikini #bikiniset #beachdress #oliviersaillard #louisreard #fashionbikini #femalebeachwear #historyoftheworld

A post shared by HISTORY TV18 (@historytv18) on

  • ലോക മഹായുദ്ധത്തിനുശേഷമാണ് യൂറോപ്പിൽ ബിക്കിന് പ്രചാരമേറിയത്. അതേസമയം, 1960 വരെ അമേരിക്ക ബിക്കിനിയെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
(Source: Wikimedia Commons)

(Source: Wikimedia Commons)

  • 73-ാം ജന്മദിനം ആഘോഷിക്കുന്ന ബിക്കിനിയെക്കുറിച്ചുളള രസകരമായ ചില വസ്തുതകൾ
  • 1,700 വർഷം പഴക്കമുള്ള റോമൻ മൊസൈക്കിൽ ചേംബർ ഓഫ് ടെൻ മെയ്ഡൻസ് എന്ന പേരിൽ ബിക്കിനിയെ രേഖപ്പെടുത്തിയിട്ടുണ്ട്.
  • 1951 ലെ വേനൽക്കാലത്ത് ഫെസ്റ്റിവൽ ഓഫ് ബ്രിട്ടന്റെ ഭാഗമായി നടന്ന ഒരു നീന്തൽ സ്യൂട്ട് മത്സരമായിരുന്നു ആദ്യത്തെ മിസ് വേൾഡ് മത്സരം. ഇതിനെ ബിക്കിനി മത്സരം എന്നും വിളിച്ചിരുന്നു. മത്സരത്തിൽ വിജയിച്ച സ്വീഡൻകാരിയായ കികി ഹക്കൻസൺ ആയിരുന്നു ബിക്കിനി ധരിച്ച് കിരീടം ചൂടിയ ഒരേയൊരു മിസ് വേൾഡ്. 2014 ൽ മിസ് വേൾഡ് മത്സരത്തിൽനിന്ന് നീന്തൽ സ്യൂട്ട് സെഗ്മെൻറ് ഉപേക്ഷിച്ചു.

  • ബിക്കിനി മോഡലായ ആദ്യ വനിത മിഷേലിൻ ബെർണാർഡിനി എന്ന നഗ്ന നർത്തകിയായിരുന്നു

 

View this post on Instagram

 

On July 5, 1946, in a poolside fashion show at the Piscine Molitor, in Paris, a French showgirl named Micheline Bernardini debuted a two-piece swimsuit by Louis Réard. The designer named the risqué apparel – made from just 30 inches of fabric – the “bikini” after the Bikini Atoll, in the Marshall Islands, where the United States had begun nuclear tests just days earlier. This month, on the 70th anniversary of the suit’s unveiling, the Réard brand returns to the Piscine Molitor for a relaunch, which will feature luxe swim and resortwear, including some itsy-bitsy and teeny-weeny favorites {Via Vanity Fair Magazine} #michelinebernardini#louisreard#bikini#history#nineteenforties#1940s#1946

A post shared by @ bygone_era_baby on

  • 1940 കളുടെ അവസാനത്തിലാണ് ലോകം മുഴുവൻ ബിക്കിനിക്ക് പ്രചാരമേറിയത്. 1957 വരെ സെലിബ്രിറ്റികളും മുഖ്യധാരാ മാധ്യമങ്ങളും ഈ പുതിയ വസ്ത്രത്തെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അതേ വർഷമാണ് ഫ്രഞ്ച് നടിയായ ബ്രിഗിറ്റേ ബാർഡോട് ബിക്കിനി ധരിച്ച് കാൻ ഫിലിം ഫെസ്റ്റിവലിലെത്തിയത്. ഇതിനുപിന്നാലെ സെലിബ്രിറ്റികളായ മർലിൻ മൺറോയും എസ്തർ വില്യംസും ഈ വസ്ത്രത്തെ സ്വീകരിച്ചു.
  • 1967 ൽ പുറത്തിറങ്ങിയ ആൺ ഈവണിങ് പാരിസ് എന്ന ചിത്രത്തിൽ നടി ശർമിള ടാഗോർ ബിക്കിനി ധരിച്ചു. ഫിലിംഫെയറിന്റെ കവറിനായി ബിക്കിനി ധരിച്ച ആദ്യത്തെ ഇന്ത്യൻ നടിയായി അവർ മാറി.

bikini, ie malayalam

  • ലോകത്തെ ഏറ്റവും വില കൂടിയ ബിക്കിനി ഡയമണ്ട് കൊണ്ടാണ് നിർമിച്ചിട്ടുളളത്. 150 കാരറ്റ് വജ്രങ്ങൾ കൊണ്ട് ഡിസൈനർ സൂസൻ റോസൻ നിർമിച്ച വസ്ത്രത്തിന്റെ വില 30 മില്യൻ ഡോളറാണ്.

  • 1990 കളിൽ രാജ്യാന്തര വോളിബോൾ ഫെഡറേഷൻ വനിതകളുടെ ബീച്ച് വോളിബോൾ മത്സരങ്ങൾക്കുളള യൂണിഫോമായി ബിക്കിനിയെ പ്രഖ്യാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook