/indian-express-malayalam/media/media_files/2025/10/24/instant-hair-growth-oil-fi-2025-10-24-13-30-48.jpg)
തലമുടി വളർച്ച വേഗത്തിലാക്കാൻ ഹെർബൽ ഓയിൽ |ചിത്രം: ഫ്രീപിക്
ഇന്നത്തെ തിരക്കേറിയ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മലിനമായ പരിസ്ഥിതി എന്നിവ കാരണം കൊഴിച്ചിൽ മാത്രമല്ല മുടി വളർച്ച മന്ദഗതിയിലാകൽ, താരൻ തുടങ്ങിയ പ്രശ്നങ്ങൾ വർധിച്ചുവരുന്നു. ഈ സാഹചര്യത്തിൽ, മുടി വളർച്ചയെ സ്വാഭാവികമായും സുരക്ഷിതമായും പ്രോത്സാഹിപ്പിക്കുന്നതിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന കറ്റാർ വാഴ ഹെയർ ഓയിൽ ഉപയോഗിക്കാം. അത് കടയിൽ നിന്നും വാങ്ങേണ്ട, വളരെ എളുപ്പം വീട്ടിൽ തയ്യാറാക്കാം.
Also Read: വില കൂടിയ ഷാമ്പൂ വാങ്ങേണ്ട, മുറ്റത്തു നിൽക്കുന്ന ഈ പൂവുണ്ടെങ്കിൽ അത് വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
- വെളിച്ചെണ്ണ - 1 കപ്പ്
- ഒലിവ് എണ്ണ - 3 ടേബിൾസ്പൂൺ
- കറിവേപ്പില - ഒരു പിടി (പൊടിക്കാത്തത്)
തയ്യാറാക്കുന്ന വിധം
- ഒരു കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിക്കാം.
- അതിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ ഒലിവ് എണ്ണ ഒഴിക്കാം.
- എണ്ണ ചൂടായി വരുമ്പോൾ ഒരു പിടി കറിവേപ്പില ചേർക്കാം.
- എണ്ണ ചൂടായി കറിവേപ്പില അടിഞ്ഞു കഴിയുമ്പോൾ അടുപ്പണയ്ക്കാം.
- ഇത് തണുക്കാൻ മാറ്റി വയ്ക്കാം, ശേഷം വൃത്തിയുള്ള ഒരു കുപ്പിലിയിലേയ്ക്ക് അരിച്ചൊഴിക്കാം.
/filters:format(webp)/indian-express-malayalam/media/media_files/2025/10/24/instant-hair-growth-oil-1-2025-10-24-13-37-22.jpg)
Also Read: കടുക് മതി, മുടിക്ക് കട്ടക്കറുപ്പ് നൽകാൻ ഒരു കിടിലൻ ഹോംമെയ്ഡ് ഡൈ തയ്യാറാക്കാം
ഉപയോഗിക്കേണ്ട വിധം
ശിരോചർമ്മത്തിലും മുടിയിഴകളിലും തയ്യാറാക്കിയ എണ്ണ പുരട്ടി 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
Also Read: രണ്ട് വെളുത്തുള്ളി അല്ലി മതി, ഇനി തലമുടി കറുപ്പിക്കാൻ പാർലറിലേക്ക് ഓടേണ്ട
ഗുണങ്ങൾ
- ഒലിവ് ഓയിൽ: മുടി വേഗത്തിൽ വളരാൻ സഹായിക്കുന്നു. ശിരോചർമ്മത്തിന് പോഷണം നൽകുന്നു.
- വെളിച്ചെണ്ണ: മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു. ശിരോചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നു.
- കറിവേപ്പില: മുടി കറുത്തതായി വളരാൻ സഹായിക്കുന്നു. മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏതൊരു പുതിയ ഹെയർ ഓയിലും പോലെ, ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ചെറിയ ഭാഗത്ത് പുരട്ടി അലർജിയുണ്ടോ എന്ന് പരിശോധിക്കുക. ഈ എണ്ണ അമിതമായി ചൂടാക്കരുത്; ഇത് എണ്ണയുടെ സ്വാഭാവിക ഗുണങ്ങളെ ബാധിച്ചേക്കാം. രാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്ത വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു സ്പൂൺ വെളിച്ചെണ്ണ മതി, ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറം കുറയ്ക്കാൻ ഇതാ ഒരു പൊടിക്കൈ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us