/indian-express-malayalam/media/media_files/2025/11/15/skin-care-using-potato-fi-2025-11-15-15-26-48.jpg)
ചർമ്മ പരിചരണത്തിന് ഉരുളക്കിഴങ്ങ് ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/11/15/skin-care-using-potato-1-2025-11-15-15-27-02.jpg)
ഉരുളക്കിഴങ്ങ് ഒരു മികച്ച ബ്ലീച്ചിങ് ഏജൻ്റാണ്. ടാൻ മുതൽ മുഖക്കുരുവിനു വരെയുള്ളവക്ക് മികച്ച പരിഹാരമാണത്.
/indian-express-malayalam/media/media_files/2025/11/15/skin-care-using-potato-2-2025-11-15-15-27-02.jpg)
ഉരുളക്കിഴങ്ങ് നീര്
ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയശേഷം നന്നായി അരച്ചെടുക്കുക. ഇത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം ഇതിൽനിന്നും വെള്ളം വേർതിരിച്ചെടുക്കുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ച് മുഖത്ത് ദിവസവും പുരട്ടുന്നത് വളരെ നല്ലതാണ്. വെള്ളം മാറ്റിയശേഷം കിട്ടുന്ന ഉരുളക്കിഴങ്ങിലേക്ക് ഇരട്ടി മധുരത്തിന്റെ പൊടിയും മസൂർ ദാൽ പൊടിയും ഉരുളക്കിഴങ്ങ് ജ്യൂസും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയശേഷം കഴുകി കളയുക. ആഴ്ചയിൽ മൂന്നു തവണയെങ്കിലും ചെയ്യുക.
/indian-express-malayalam/media/media_files/2025/11/15/skin-care-using-potato-3-2025-11-15-15-27-02.jpg)
ഉരുളക്കിഴങ്ങ് നാരങ്ങാ സ്ക്രബ്
ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം. നാരങ്ങ ഒരു പ്രകൃതദത്ത ബ്ലീച്ചിങ് ഏജൻ്റാണ്.
/indian-express-malayalam/media/media_files/2025/11/15/skin-care-using-potato-4-2025-11-15-15-27-03.jpg)
ഉരുളക്കിഴങ്ങ് മഞ്ഞൾപ്പൊടി ഫെയ്സ്മാസ്ക്
ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തെടുക്കാം. അതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ടാൻ ഉള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ടാൻ നീക്കം ചെയ്യാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/11/15/skin-care-using-potato-5-2025-11-15-15-27-03.jpg)
ഉരുളക്കിഴങ്ങ് തേൻ തൈര്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നന്നായി അരച്ചെടുക്കാം. ഇതിലേയ്ക്ക് തേനും തൈരും ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയായി കഴുകിയ മുഖത്ത് ഈ മിശ്രിതം പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us