scorecardresearch
Latest News

തിളക്കമാര്‍ന്ന ചര്‍മ്മത്തിനായി മൂന്നു ഫേസ് സ്‌ക്രബുകള്‍

നമ്മുടെ അടുക്കളയില്‍ തന്നെ ലഭ്യമാകുന്ന ചേരുവകള്‍ മതി ഈ ഫേസ് സ്‌ക്രബുകള്‍ ഉണ്ടാക്കുവാന്‍

Skincare, skincare tips, skincare tips malayalam, beauty tips malayalam, workout, workout tips, life style, Indian Express Malayalam, IE Malayalam, ഐഇ മലയാളം

ആരോഗ്യമുള്ളതും മനോഹരവും തിളങ്ങുന്നതുമായ ചർമ്മം വാഗ്ദാനം ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. മികച്ച ചർമ്മം നേടാനുള്ള അന്വേഷണങ്ങളില്‍ നിരവധി ടിപ്പുകൾ, ഫേഷ്യലുകൾ, മാസ്കുകൾ എന്നിവയ്‌ക്കൊപ്പം ഈ ഉൽപ്പന്നങ്ങളിൽ പലതും പരീക്ഷിക്കാൻ നിങ്ങള്‍ നിര്‍ബന്ധിതരാകുന്നു.എന്നിരുന്നാലും,രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങളിൽ നിന്ന് പിന്നോട്ട് പോകേണ്ട ആവശ്യത്തെക്കുറിച്ച് പലരും മറന്നു പോകുന്നു. ചർമ്മപ്രശ്നങ്ങളെ ഏറ്റവും സ്വാഭാവികമായ രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന അത്തരം നിരവധി ചേരുവകൾ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.

അത്തരം ചില ചേരുവകളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ചര്‍മ്മാരോഗ്യ വിദഗ്ധയായ ഡോ ജയശ്രീ ശരദ്.നിങ്ങളുടെ അടുക്കളയിലെ ചേരുവകളിൽ നിന്ന് ചര്‍മ്മം തിളങ്ങുവാനായി സ്വയമെ ഉണ്ടാക്കാവുന്ന 3 സ്‌ക്രബുകൾ പരിചയപ്പെടുത്തുകയാണ് ഡോ.ജയശ്രീ.

  • പപ്പായ

പപ്പായ കഴിക്കാന്‍ താത്പര്യമില്ലാത്തവര്‍ ഉണ്ടാകും എന്നാല്‍ ഇതു ചര്‍മ്മത്തിനു വളരെയധികം ഗുണം നല്‍കുമെന്ന കാര്യം എത്ര പേര്‍ക്കറിയാം.പപ്പായയിൽ വൈറ്റമിൻ എ, സി എന്നിവയും ആന്റിഓക്‌സിഡന്റായ പപ്പൈൻ എന്ന എൻസൈമും അടങ്ങിയിട്ടുണ്ട്. ചതച്ചതോ ശുദ്ധമായതോ ആയ പഴുത്ത പപ്പായ ചർമ്മത്തിൽ 10 മിനിറ്റ് നേരം പുരട്ടി കഴുകിക്കളയാൻ ഡോക്ടർ ശരദ് നിർദ്ദേശിക്കുന്നു. “തൽക്ഷണ തിളക്കം നൽകുന്നു. നിങ്ങൾക്ക് സെൻസിറ്റീവ് ചർമ്മമുണ്ടെങ്കിൽ ഒഴിവാക്കുക,” അവർ പോസ്റ്റിൽ കുറിച്ചു.

  • ചുവന്ന പയറ്, ഓട്സ്

വിവിധ ഇനത്തിലുളള പയറുകള്‍ നമ്മുടെ അടുക്കളയിലുണ്ട്.ചുവന്ന പയർ അല്ലെങ്കിൽ മസൂർ പരിപ്പ് ചർമ്മത്തിലെ അഴുക്ക്‌ പുറംതള്ളാനും , തിളക്കമുള്ളതാക്കാനും ഒരു പ്രകൃതിദത്ത സ്‌ക്രബായി ഉപയോഗിക്കാം.“ചുവന്ന പയറും (മസൂർ ദാൽ) ഓട്‌സും ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക. സെൻസിറ്റീവ് ചർമ്മം ഒഴികെ എല്ലാ ചർമ്മ തരങ്ങൾക്കും ഇത് ഒരു സ്‌ക്രബായി ഉപയോഗിക്കാം, ”ഡോ ശരദ് പറഞ്ഞു.

  • തേനും കാപ്പിയും

തേനും കാപ്പിയും, ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾക്ക് മനോഹരമായ ചർമ്മം നൽകും. തേനിന് മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്, അതേസമയം കാപ്പി ഒരു ആന്റിഓക്‌സിഡന്റാണ്. “രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് 10 മിനിറ്റ് നേരം പുരട്ടി കഴുകുക. ഇത് ചർമ്മത്തെ ശുദ്ധീകരിക്കുകയും തിളക്കം നൽകുകയും ചെയ്യുന്നു. നിങ്ങൾക്ക് മുഖക്കുരു അല്ലെങ്കിൽ സെൻസിറ്റീവ് ചർമ്മം ഉണ്ടെങ്കിൽ അത് ഒഴിവാക്കുക,” ഡോക്ടർ ശരദ് പറയുന്നു.

എന്നിരുന്നാലും, ഈ പായ്ക്കുകളിലേതെങ്കിലും പരീക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ചർമ്മത്തിന്റെ തരം, മനസിലാക്കാനും അലർജിയോ മറ്റു അസ്വസ്ഥതകളോ ഒഴിവാക്കാൻ ഒരു പാച്ച് ടെസ്റ്റ് നടത്താനും എപ്പോഴും നിർദ്ദേശിക്കുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Instant glow scrubs pappaya honey coffee lentils oats