കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്. ഗ്രാമീണ ജീവിതങ്ങള്‍ ഏറ്റവും മനോഹരമായി സിനിമയിലൂടെ വരച്ചുകാട്ടിയ സംവിധായകരിൽ ഒരാൾ കൂടിയാണ് ഈ അന്തിക്കാട്ടുകാരൻ. കാസർക്കോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന ജില്ലകളിൽ നിന്നും നിരവധി അഭിനേതാക്കളും സംവിധായകരും സിനിമയുടെ നഗരമായ കൊച്ചിയിലേക്ക് താമസം മാറിയെങ്കിലും തന്റെ നാടു വിട്ട് വരാൻ സത്യൻ അന്തിക്കാട് ഒരുക്കമായിരുന്നില്ല. അന്തിക്കാടിന്റെ പച്ചപ്പും നാട്ടുവഴികളുമൊക്കെ അത്രയേറെ പ്രിയപ്പെട്ടതായി കരുതുന്ന ഈ സംവിധായകൻ വീടുവച്ചതും അന്തിക്കാടു തന്നെയാണ്.
കാസർക്കോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന ജില്ലകളിൽ നിന്നും നിരവധി അഭിനേതാക്കളും സംവിധായകരും സിനിമയുടെ നഗരമായ കൊച്ചിയിലേക്ക് താമസം മാറിയെങ്കിലും തന്റെ നാടു വിട്ട് വരാൻ സത്യൻ അന്തിക്കാട് ഒരുക്കമായിരുന്നില്ല. അന്തിക്കാടിന്റെ പച്ചപ്പും നാട്ടുവഴികളുമൊക്കെ അത്രയേറെ പ്രിയപ്പെട്ടതായി കരുതുന്ന ഈ സംവിധായകൻ വീടുവച്ചതും അന്തിക്കാടു തന്നെയാണ്.
-
Photo: Silpi Architects/Facebook
-
Photo: Silpi Architects/Facebook
-
Photo: Silpi Architects/Facebook
-
Photo: Silpi Architects/Facebook
-
Photo: Silpi Architects/Facebook
-
Photo: Silpi Architects/Facebook
-
Photo: Silpi Architects/Facebook
-
Photo: Silpi Architects/Facebook
-
Photo: Silpi Architects/Facebook
-
Photo: Silpi Architects/Facebook
ആർക്കിടെക്റ്റ് സെബാസ്റ്റ്യൻ ജോസാണ് പ്രകൃതിയോടിണങ്ങിയ ഈ വീടിന്റെ ശിൽപ്പി. ധാരാളം കാറ്റും വെളിച്ചവും കടക്കുന്ന അകത്തളങ്ങളും വീടിനു ചുറ്റും നിറഞ്ഞുനിൽക്കുന്ന പച്ചപ്പുമാണ് വീടിനെ ഹൃദ്യമാക്കുന്നത്. മൂന്നു ബെഡ് റൂമുകൾ ഉള്ള ഈ വീടിന്റെ നിർമ്മാണത്തിനു വേണ്ടി പ്രകൃതിദത്തമായ നിർമാണ സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിനോട് ചേർന്ന് ഒരു മത്സ്യകുളവും, ചുറ്റും വിശാലമായ പറമ്പും കൃഷിത്തോട്ടവുമുണ്ട്. സിനിമയില്ലാത്ത സമയത്ത് ജൈവകൃഷിയുമായി സജീവമാണ് സത്യൻ അന്തിക്കാട്.