വീട് എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മണാലിയിലെ വീടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ കങ്കണ തന്നെയാണ് ചിത്രങ്ങൾ ഷെയർ ചെയ്തത്.
മൗണ്ടൻ സ്റ്റൈലിലുള്ളതാണ് മണാലിയിലെ കങ്കണയുടെ പുതിയ വീട്. ഹിമാചലി പെയിന്റിങ്ങുകൾ, നെയ്‌ത്ത്, പരവതാനികൾ, എംബ്രോയ്ഡറികൾ എന്നിവയൊക്കെ വീടിന്റെ ആകർഷണമാണ്. രാജകീയത നിറഞ്ഞതാണ് വീടിന്റെ അകക്കാഴ്ചകൾ.
പ്രിന്റഡ് റഗ്, ബ്രൗൺ സോഫ സെറ്റ്, പ്രിന്റ് ചെയ്ത തലയണകൾ, വിവിധ ഷോപീസുകൾ ഘടിപ്പിച്ച മേശ, ഭിത്തിയിൽ വലിയ വർണ്ണാഭമായ പരമ്പരാഗത പെയിന്റിംഗ്, ഫ്രഞ്ച് ജനലുകളോചുകൂടിയ ഒരു കൂറ്റൻ ചാൻഡിലിയർ എന്നിവ ഉൾക്കൊള്ളുന്നതാണ് വിശാലമായ സ്വീകരണമുറി.
മൂന്ന് വലിയ കിടപ്പുമുറികളിൽ സൈഡ് ടേബിളുകൾ, പ്രിന്റഡ് റഗ്ഗുകൾ, കൂറ്റൻ ജനാലകൾ എന്നിവയോടുകൂടിയ കിങ്-സൈസ് കിടക്കകൾ ഉണ്ടായിരുന്നു. ഹിമാചലിന്റെ വിവിധ പാരമ്പര്യങ്ങളും കലകളും ആളുകളെയും പ്രതിഫലിപ്പിക്കുന്ന നിരവധി ഛായാചിത്രങ്ങളാൽ നിറഞ്ഞതാണ് കങ്കണയുടെ വീട്.