scorecardresearch

നടൻ വിജയ് അയൽക്കാരൻ, വീടിനകത്ത് സ്വിമ്മിങ് പൂളും മിനിക്ഷേത്രവും; ഗോകുലം ഗോപാലന്റെ ചെന്നൈ ബംഗ്ലാവിന്റെ വിശേഷങ്ങൾ

മൂന്നു വർഷം മുൻപാണ് ബീച്ച് സൈഡിലെ ഈ പുതിയ വീട്ടിലേക്ക് ഗോകുലം ഗോപാലനും കുടുംബവും താമസം മാറിയത്

മൂന്നു വർഷം മുൻപാണ് ബീച്ച് സൈഡിലെ ഈ പുതിയ വീട്ടിലേക്ക് ഗോകുലം ഗോപാലനും കുടുംബവും താമസം മാറിയത്

author-image
Lifestyle Desk
New Update
Gokulam Gopalan| Gokulam Gopalan Home Tour| Gokulam Gopalan Chennai Home

ഗോകുലം ഗോപാലന്റെ ചെന്നൈ വീട്

കേരളത്തിലെ ശ്രദ്ധേരായ ബിസിനസുകാരുടെ ലിസ്റ്റ് എടുത്താൽ അതിൽ അനിഷേധ്യസ്ഥാനമുള്ളൊരു വ്യക്തിയാണ് ഗോകുലം ഗോപാലൻ. ഗോകുലം ചിറ്റ്സ് എന്ന തന്റെ ബിസിനസ്സ് സംരംഭത്തിനൊപ്പം സിനിമാ നിർമാണ രംഗത്തും ഡിസ്റ്റ്ട്രിബ്യൂഷൻ രംഗത്തുമെല്ലാം ശോഭിക്കുകയാണ് ഗോകുലം ഗോപാലൻ. കേരളത്തിലും മദ്രാസിലുമായി 21 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗോകുലം ഗ്രൂപ്പിനുണ്ട്.

Advertisment

ഗോകുലം ഗോപാലന്റെ ചെന്നൈയിലെ പുതിയ ബംഗ്ലാവ് വീടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോവിഡ് കാലത്താണ് ചെന്നൈയിൽ ഈ പുതിയ ബംഗ്ലാവ് വീട് ഗോപാലൻ പണിതുയർത്തുന്നത്. ബീച്ച് സൈഡിലുള്ള ഈ വീടിന്റെ അയൽപ്പക്കമാണ് നടൻ വിജയിന്റെ വീട്.

നഗരതിരക്കുകളിൽ നിന്നും മാറി സ്വച്ഛതയോടെ കിടക്കുന്ന ഈ ആഡംബര വീടിനു ചുറ്റും മരങ്ങളും ചെടികളുമായി പരമാവധി പച്ചപ്പ് നൽകാൻ വീടിന്റെ ശില്പികൾ ശ്രദ്ധിച്ചിട്ടുണ്ട്. കോടമ്പാക്കത്തെ പഴയ വീടിന്റെ റെനവേഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ഈ അവധിക്കാല വസതിയിലേക്ക് താമസം മാറിയിരിക്കുകയാണ് ഗോകുലം കുടുംബം.

വീടിനകത്ത് ഒരു മിനി ക്ഷേത്രവും സജ്ജീകരിച്ചിട്ടുണ്ട്. അതുമാത്രമല്ല വീടിനകത്ത് എവിടെ തിരഞ്ഞുനോക്കിയാലും കൃഷ്ണ വിഗ്രഹങ്ങളാണ്.

Advertisment

രണ്ടാം നിലയിൽ വിശാലമായ സ്വിമ്മിങ് പൂളും ജിം ഏരിയയും ഒരുക്കിയിട്ടുണ്ട്.

നേതാജി, കായംകുളം കൊച്ചുണ്ണി, പത്തൊൻപതാം നൂറ്റാണ്ട്, കമ്മാരസംഭവം, പാപ്പൻ എന്നിങ്ങനെ 15ൽ ഏറെ ചിത്രങ്ങൾ ഗോകുലം ഗോപാലൻ നിർമ്മിച്ചിട്ടുണ്ട്.

Gokulam Gopalan Gokulam Group

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: