/indian-express-malayalam/media/media_files/2025/12/18/snow-fi-2025-12-18-16-25-44.jpg)
മഞ്ഞ് പുതച്ച മലനിരകൾ കണ്ടാസ്വദിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/18/snow-1-2025-12-18-16-26-26.jpg)
ഔലി, ഉത്തരാഖണ്ഡ്
ഇന്ത്യയുടെ 'സ്കീയിംഗ് തലസ്ഥാനം' എന്നാണ് ഔലി അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 8,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഡിസംബർ മാസത്തിൽ വെള്ളപ്പട്ടു പുതച്ചതുപോലെയാകും. നന്ദാദേവി, കാമെറ്റ് കൊടുമുടികളുടെ അതിമനോഹരമായ കാഴ്ച ഇവിടെ നിന്ന് ആസ്വദിക്കാം. ഏഷ്യയിലെ തന്നെ നീളമേറിയ കേബിൾ കാർ യാത്ര ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.
/indian-express-malayalam/media/media_files/2025/12/18/snow-2-2025-12-18-16-26-26.jpg)
മണാലി, ഹിമാചൽ പ്രദേശ്
സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ട മണാലിയിൽ ഡിസംബറോടെ മഞ്ഞുവീഴ്ച ആരംഭിക്കും. ഓൾഡ് മണാലി, സോലാങ് വാലി എന്നിവിടങ്ങളിൽ ഈ സമയം സ്കീയിംഗ്, സ്നോബോർഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളിൽ ഏർപ്പെടാം. മഞ്ഞുമൂടിയ ആപ്പിൾ തോട്ടങ്ങളും ബിയാസ് നദിയുടെ കാഴ്ചയും മണാലിയെ ഒരു ചിത്രം പോലെ സുന്ദരമാക്കുന്നു.
/indian-express-malayalam/media/media_files/2025/12/18/snow-3-2025-12-18-16-26-26.jpg)
ഗുൽമാർഗ്, ജമ്മു കാശ്മീർ
കാശ്മീരിലെ ഏറ്റവും വലിയ ശൈത്യകാല വിനോദകേന്ദ്രമാണ് ഗുൽമാർഗ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കേബിൾ കാറുകളിൽ ഒന്നായ ഗുൽമാർഗ് ഗോണ്ടോള ഇവിടെയാണ്. ഏതാണ്ട് 14,000 അടി ഉയരത്തിൽ നിന്ന് മഞ്ഞുമൂടിയ ഹിമാലയൻ നിരകളുടെ ദൃശ്യം കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.
/indian-express-malayalam/media/media_files/2025/12/18/snow-4-2025-12-18-16-26-26.jpg)
തവാങ്, അരുണാചൽ പ്രദേശ്
വ്യത്യസ്തമായ ഒരനുഭവം തേടുന്നവർക്ക് അരുണാചലിലെ തവാങ് തിരഞ്ഞെടുക്കാം. ഡിസംബറിൽ ഇവിടെ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. ഏഷ്യയിലെ രണ്ടാമത്തെ വലിയ മഠമായ തവാങ് മൊണാസ്ട്രി മഞ്ഞുമൂടിക്കിടക്കുന്നത് കാണാൻ അതിമനോഹരമാണ്. മഞ്ഞുമൂടിയ സെല പാസ് വഴിയുള്ള യാത്ര സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മികച്ചതാണ്.
/indian-express-malayalam/media/media_files/2025/12/18/snow-6-2025-12-18-16-26-26.jpg)
പഹൽഗാം, ജമ്മു കാശ്മീർ
തിരക്കുകളിൽ നിന്ന് മാറി ശാന്തമായി മഞ്ഞുവീഴ്ച ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പഹൽഗാം മികച്ചതാണ്. ലിഡ്ഡർ വാലിയിലെ ഈ പ്രദേശം ഡിസംബറിൽ മഞ്ഞിൽ പുതഞ്ഞു കിടക്കും. അടുത്തുള്ള ബീതാബ് വാലിയും അരു വാലിയും ഈ സമയം ഏറെ മനോഹരമായിരിക്കും. കുതിരസവാരിയും ശാന്തമായ നടത്തവും പഹൽഗാമിലെ ശൈത്യകാലം അവിസ്മരണീയമാക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us