ലോകത്തിലാദൃമായ് ഡെങ്കിപ്പനിക്ക് ആയുര്‍വേദ പരിഹാരം കണ്ടെത്തിക്കൊണ്ട് ഇന്ത്യന്‍ ശാസ്ത്രജഞര്‍. അടുത്ത വര്‍ഷം മുതല്‍ ഈ മരുന്ന് വിപണിയില്‍ എത്തിതുടങ്ങും. ആയുഷ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സും (സി സി ആര്‍ എ എസ്), കര്‍ണാടകയിലെ ബെല്‍ഗാമിലെ റീജണല്‍ റിസര്‍ച്ച് സെന്ററായ ഐസിഎംആറും, നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഫലപ്രദമായ ഈ മരുന്ന് കണ്ടെത്തിയത്. ബെല്‍ഗാം കോലാര്‍ എന്നിവടങ്ങളിലെ മെഡിക്കല്‍ കോളേജുകളില്‍ മനുഷ്യപങ്കാളിത്തോടെ നടത്തിയ പഠനമാണിതെന്ന് പ്രൊഫസര്‍ വൈദ്യ കെ എസ് ധീമാന്‍ പറയുന്നത്.

നൂറ്റാണ്ടുകളായ് ആയുര്‍വേദത്തില്‍ ഉപയോഗിച്ച് വരുന്ന ഔഷധ ചേരുവകള്‍ കൊണ്ടാണ് ഈ മരുന്ന് നിര്‍മ്മിച്ചിരിക്കുന്നത്. ഉഷ്ണമേഖലകളില്‍ പ്രധാനമായ് നേരിടുന്ന ആരോഗ്യപ്രശ്‌നമാണ് ഡെങ്കിപ്പനി, അതിനാല്‍ തന്നെ ഗവണ്‍മെന്റിനും മറ്റ് ഹെല്‍ത്ത് ഏജന്‍സികള്‍ക്കും പരിമിതമായ ചികിത്സയെ നല്‍കാന്‍ കഴിയുന്നുള്ളു. ആയുര്‍വേദ, സിദ്ധ ഗ്രന്ഥങ്ങളില്‍ ഡെങ്കിപ്പനിക്കുള്ള പരിഹാരമാര്‍ഗ്ഗത്തെപ്പറ്റി പറയുന്നില്ല. 2015ല്‍ ഗുഡാഗവിലെ മെഡന്ത ഹോസ്പ്പിലും, ബെല്‍ഗാം കോലാര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളിലും നടത്തിയ പരീക്ഷണങ്ങിലൂടെ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാരീതി കണ്ടെത്താന്‍ സാധിച്ചു. കഴിഞ്ഞവ വര്‍ഷം ജൂണിലാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തതെന്നും ധിമാന്‍ പറയുന്നു.

പഠനസമയത്ത് 90രോഗികള്‍ക്ക് മരുന്ന് ദ്രവകരൂപത്തിലാണ് നല്‍കിയത് എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി ഈ മരുന്ന് ഗുളിക രൂപത്തിലാണ് നല്‍കുന്നത്. ഈഡിസ് ഈജിപ്തി എന്ന കൊതുകു വഴിയാണ് ഡെങ്കിപ്പനി പരക്കുന്നത്. കടുത്ത പനി, സന്ധിവേദന, തലവേദന, ഛര്‍ദ്ദി, രക്തസമ്മര്‍ദം തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഡെങ്കിപ്പനിക്കുവേണ്ടി പ്രത്യേക മരുന്നുകളോ ആന്റിബയോട്ടിക്കുകളോയില്ല.

ലോക ആരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ന് ലോകത്തില്‍ അതിവേഗം വൃാപിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഒരോ വര്‍ഷവും ഏതാണ്ട് 400 ദശലക്ഷം അണുബാധകള്‍ ഉണ്ടാകുന്നു. നാഷണല്‍ വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ (എന്‍വിബിഡിസിപി) കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ 2017 ല്‍ 15,7220 പേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുകയും, 250 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തതായി കണ്ടെത്തി. 2016 ല്‍ രാജ്യത്ത് 129166 കേസുകളും 245 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook