ന്യൂഡൽഹി: പുരുഷനെന്നും പുരുഷന്‍ തന്നെയാണെന്ന് തെളിയിച്ചാണ് വനിതാ ദിനം കടന്നുപോയത്. കഴിഞ്ഞ ഏഴ് ദിവസത്തെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി തെളിയിക്കുന്നതും ഇത് തന്നെയാണ്. വനിതാ ദിനം സ്ത്രീകള്‍ വിപുലമായി ആഘോഷിക്കുമ്പോള്‍ പുരുഷന്മാരുടെ മനസില്‍ വരാനിടയുള്ള ചില ചോദ്യങ്ങളുണ്ട്.

വനിതാ ദിനം ആഘോഷിക്കുമ്പോൾ പുരുഷ ദിനവും ആഘോഷിക്കേണ്ടേ? അതിന് ലോക പുരുഷദിനം ഏത് ദിവസമാണ്?. ആർക്കും പെട്ടെന്ന് ഉണ്ടാകുന്ന ഈ സംശയം തന്നെയാണ് കഴിഞ്ഞ ഏഴ് ദിവസമായി ഗൂഗിളിനോട് ഇന്ത്യയിലെ പുരുഷന്മാര്‍ ചോദിച്ചതും.

ഹരിയാനയിലുള്ളവർക്കാണ് കൂടുതലായും പുരുഷദിനം എന്നാണെന്ന് അറിയേണ്ടത്. പഞ്ചാബ്, ഡെൽഹി, കർണാടക സംസ്ഥാനങ്ങൾ ഹരിയാനയ്ക്ക് പിന്നാലെയുണ്ട്. എന്നാൽ പുരുഷദിനം എന്നാണെന്ന് അറിയാൻ വലിയ താത്പര്യമൊന്നും ഇല്ലാത്തത് ഉത്തർപ്രദേശിലാണ്.

നവംബര് 19നാണ് ലോക പുരുഷ ദിനം ആചരിക്കുന്നതെങ്കിലും പുരുഷന്മാരില്‍ ഭൂരിഭാഗവും ഇതിനെ കുറിച്ച് ബോധവാന്മാരല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ