നമുക്കെല്ലാവർക്കും തന്നെ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാകും. ബോളിവുഡ് സുന്ദരി ആലിയ ഭട്ടിനും ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം ഒന്നുണ്ട്. ഭൂരിഭാഗം ഇന്ത്യൻ അടുക്കളകളിലും, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ തയ്യാറാക്കുന്ന അത്തരം ഒരു ഭക്ഷണത്തിന്റെ ആരാധികയാണ് ആലിയ ഭട്ട്.
തന്റെ ഇഷ്ട ഭക്ഷണം ഏതാണെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറീസിലൂടെയാണ് ആലിയ ആരാധകരെ അറിയിച്ചത്. ദാൽ ചാവൽ ആണ് ആലിയയുടെ പ്രിയപ്പെട്ട ഭക്ഷണം. “ദാൽ ചാവൽ പോലെ ഒന്നുമില്ല. ഒന്നുമില്ല!” എന്നായിരുന്നു ഫൊട്ടോയ്ക്കൊപ്പം ആലിയ കുറിച്ചത്.

ദാൽ ചാവൽ പോഷകങ്ങൾ നിറഞ്ഞതാണ്. പരിപ്പിൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്, അരിയിൽ കാർബോഹൈഡ്രേറ്റും നാരുകളും ഉണ്ട്. അവ ഒരുമിച്ച് കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്, മാത്രമല്ല ദഹന പ്രശ്നങ്ങൾ നീക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. വിറ്റാമിനുകൾ എ, ഡി, ഇ, കെ എന്നിവയ്ക്കൊപ്പം ആന്റിഓക്സിഡന്റുകളാലും സമ്പുഷ്ടമാണ് ഈ കോമ്പിനേഷനെന്ന് പറയപ്പെടുന്നു.
Read More: വേനൽക്കാല ചൂടിനെ മറികടക്കാൻ 3 ശ്വസന വ്യായാമങ്ങൾ നിർദേശിച്ച് ആലിയ ഭട്ടിന്റെ യോഗ ട്രെയിനർ