scorecardresearch
Latest News

ലോക്ക്ഡൗൺ കാലത്ത് ദുരിതമനുഭവിച്ച തൊഴിലാളികളോട് ഐക്യപ്പെട്ട് 348 കിലോമീറ്റർ നടന്ന് അഭിഷേകും പങ്കജും

ലോക്ക്ഡൗൺ കാലത്ത് നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടിയ തൊഴിലാളികളെ തങ്ങളുടെ സഹപ്രവർത്തകരായി കാണുന്നുവെന്ന് ആസ്റ്റർഡാമിൽ കഴിയുന്ന പങ്കജും അഭിഷേകും പറഞ്ഞു

Pankaj Tiwari, Abhishek Thapar, indian artists, The Art of Walking, lockdown, migrant crisis, lockdown migrants, coronavirus, indian express lifestyle, indian express news, ie malayalam, ഐഇ മലയാളം

ലോക്ക്ഡൗൺ സമയത്ത് ഇന്ത്യയിൽ ഇതര സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ അനുഭവിച്ച കഷ്ടതകൾ സമാനതകളില്ലാത്തവയാണ്. നഗരാതിർത്തികളും സംസ്ഥാനാതിർത്തികളും കടന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികളുടെ പലായനത്തിന് രാജ്യം സാക്ഷിയായി.

നൂറുകണക്കിന് കിലോമീറ്ററുകൾ കാൽനടയായി താണ്ടിയ ഈ തൊഴിലാളികൾക്ക് ആദരവർപ്പിച്ച് കാൽനടയാത്രയെ ഒരു കലാ പ്രവർത്തനമായും ബോധവൽക്കരണ പ്രവർത്തനമായും അവതരിപ്പിച്ചിരിക്കുകയാണ് യൂറോപ്പിൽ കഴിയുന്ന ഇന്ത്യൻ വംശജരായ രണ്ട് കലാകാരൻമാർ. ഇന്ത്യൻ വംശജരായ പങ്കജ് തിവാരി, അഭിഷേക് ഥാപ്പർ എന്നിവരാണ് നെതർലാൻഡ്സ്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിലായി 348 കിലോമീറ്റർ ദൂരം നടന്ന് തീർത്തത്.

Read More: തദ്ദേശീയ വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി, ആദ്യം നല്‍കിയത് ഇരുപതോളം പേര്‍ക്ക്

നെതർലാൻഡ്സിലെ ആംസ്റ്റർഡാമിലെ അവരുടെ സ്റ്റുഡിയോയിൽ നിന്ന് ജൂലൈ മൂന്നിന് യാത്ര തിരിച്ച ഇവർ 13 ദിവസത്തോളം നടന്ന ശേഷം ഫ്രാൻസിലെ കലായ് അഭയാർത്ഥി ക്യാംപിനു സമീപം യാത്ര അവസാനിപ്പിക്കുകയായിരുന്നു. “ദ് ആർട്ട് ഓഫ് വോക്കിങ്ങ്” അഥവാ നടത്തം എന്ന കല എന്നാണ് 348 കിലോമീറ്റർ ദൂരം വരുന്ന ഈ കാൽനടയാത്രയെ അഭിഷേകും പങ്കജും വിശേഷിപ്പിച്ചത്.

“ഇന്ത്യയിലെ പല കുടിയേറ്റ തൊഴിലാളികളും വളരെ മോശം അവസ്ഥയിൽ നാട്ടിലേക്ക് തിരിച്ചു നടക്കുകയായിരുന്നു. ഈ നടത്തത്തിത്തിലൂടെ അവരെ ഞങ്ങൾ സഹപ്രവർത്തകരായി കാണുന്നു. തൊഴിലാളികളുടെ 150 കുടുംബങ്ങൾക്ക് അവർക്ക് നാല് മാസം ജീവിക്കാൻ വേണ്ട പണം ഞങ്ങൾ റോയൽറ്റി നൽകും,” 2019 സെപ്റ്റംബർ മുതൽ ആംസ്റ്റർഡാമിൽ ജോലി ചെയ്യുന്ന അഭിഷേക് തിവാരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Read More: കോവിഡ്-19: പുതുക്കിയ രോഗ ലക്ഷണങ്ങൾ, പകരുന്ന മാർഗങ്ങൾ, പ്രതിരോധ ശേഷി, ആരോഗ്യ പ്രശ്നങ്ങൾ

അഭിഷേകും പങ്കജും എല്ലാ ദിവസവും ഏകദേശം 30 കിലോമീറ്റോളം ദൂരമാണ് നടന്നത്. ഒരിക്കൽ, ഒരു ബൈക്ക് യാത്രക്കാരൻ ഇറങ്ങി അവരോടൊപ്പം നടന്നു. മറ്റൊരു തവണ, നെതർലാൻഡിലെ ഒരു സ്ത്രീ ബാഗ്ദാദിൽ നിന്ന് കുടിയേറിയ മാതാപിതാക്കളെക്കുറിച്ച് പറഞ്ഞു. യാത്രക്കാരും വഴിയിൽ കണ്ടവരും ഇരുവരോടും സംസാരിക്കുകയും അനുഭവം പങ്കുവയ്ക്കുകയും ചെയ്തു. ഗവേഷകരും കലാപ്രവർത്തകരും പണ്ഡിതരും ഇവർക്കൊപ്പം കൂടി. വൈകുന്നേരങ്ങളിൽ ഇരുവരും ഇത്തരത്തിൽ പരിചയപ്പെടുന്നവരുടെയോ മറ്റു പരിചയക്കാരുടെയോ വീടുകളിലോ കൂടാരങ്ങളിലോ വിശ്രമിക്കുകയും ചെയ്തു.

പഞ്ചാബിൽ നിന്നുള്ള അഭിഷേക് ഥാപ്പർ അഞ്ച് വർഷമായി നെതർലാൻഡിൽ താമസിക്കുകയാണ്. ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കിലോമീറ്ററുകൾ താണ്ടിയ തൊഴിലാളികളുടെ കഷ്ടപ്പാടുകളിൽ നിന്ന് മാധ്യമങ്ങൾ മറ്റ് വിഷയങ്ങളിലേക്ക് നീങ്ങുകയാണ് ഇപ്പോഴെന്നും ഈ സാഹചര്യത്തിൽ ഈ പ്രശ്നത്തെക്കുറിച്ച് അവബോധം ശൃഷ്ടിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ഥാപ്പർ പറഞ്ഞു.

തിവാരിയും ഥാപ്പറും മറ്റ് കുറച്ചുപേരും കാലായ് ക്യാംപിലെ അഭയാർഥികൾക്കൊപ്പം ലളിതമായ അരിയും പയറും അടങ്ങിയ ഭക്ഷണം കഴിച്ചാണ് തങ്ങളുടെ യാത്ര അവസാനിപ്പിച്ചത്.

തയ്യാറാക്കിയത്: ദിപാനിത നാഥ്

Read More: Indian artists in Europe share experience of migrant labourers walking home during lockdown

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Indian artists in europe share experience of migrant labourers walking home during lockdown