Latest News

Independence Day 2021: ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയരും

Independence Day 2021: 25 അടിയോളം നീളമുള്ള തൂണിൽ ആറടി നീളവും 10 അടി വീതിയുമുള്ള ത്രിവർണ്ണ പതാക ഉയർത്താൻ ഒരുങ്ങുകയാണ് പ്രവാസി കൂട്ടായ്മയായ എഫ്‌ഐ‌എ

Independence Day, India Independence Day, Independence Day 2021, Independence Day celebrations, India Independence Day celebrations in US, Indian flag hoisting in time square, India Independence Day celebrations in Time square, സ്വാതന്ത്ര്യദിനാഘോഷം 2021, Independence Day speech, സ്വാതന്ത്ര്യദിന പ്രസംഗം, സ്വാതന്ത്ര്യ ദിന പ്രസംഗം കുട്ടികൾക്ക്, സ്വാതന്ത്ര്യ ദിന പ്രസംഗം 2021, independence day, independence day 2021, independence day speech, independence day speech 2021, independence day speech importance, Indian independence day speech preparation, independence day speech for kids, independence day for children, independence day teachers, independence day english, independence day malayalam

Independence Day 2021: കൊവിഡ് പശ്ചാത്തലത്തിൽ മറ്റൊരു സ്വാതന്ത്ര്യദിനത്തെ കൂടി വരവേൽക്കാൻ ഒരുങ്ങുകയാണ് രാജ്യം. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ആഘോഷങ്ങളുടെയും ആൾക്കൂട്ടങ്ങളുടെയും അകമ്പടിയില്ലാതെയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനവും രാജ്യം ആചരിക്കുക.

രാജ്യം സ്വാതന്ത്ര്യദിനത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളിൽ മുഴുകുമ്പോൾ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്താൻ ഒരുങ്ങുകയാണ് യുഎസിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്‌ഐ‌എ). ചരിത്രത്തിൽ ആദ്യമായി ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർന്നത് കഴിഞ്ഞ വർഷമായിരുന്നു. അതിന്റെ തുടർച്ചയായി ഇത്തവണയും സ്വാതന്ത്ര്യദിന ആഘോഷം ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്തി ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഈ പ്രവാസി കൂട്ടായ്മ.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് , 25 അടിയോളം നീളമുള്ള തൂണിൽ ആറടി നീളവും 10 അടി വീതിയുമുള്ള ത്രിവർണ്ണ പതാക ഉയർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എഫ്ഐഎ പറയുന്നു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറലായ രൺദീർ ജയ്‌സ്വാൾ ആണ് പതാക ഉയർത്തുക.

ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റികട്ട് എന്നിവിടങ്ങളിൽ താമസമാക്കിയ ഇന്ത്യക്കാരുടെ സംഘടനയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്‌ഐ‌എ).

Read more: Independence Day 2021, Patriotic Songs & Poems: ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടിമണ്ണല്ല

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Independence day 2021 indian tricolour to be hoisted at iconic times square in new york

Next Story
ചർമ്മം തിളങ്ങാൻ റെഡ്, ഗ്രീൻ ജ്യൂസുകൾskin, beauty tips, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express