scorecardresearch

തിളങ്ങുന്ന ചർമ്മമാണോ ലക്ഷ്യം? ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

ചർമ്മത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും ഈ അഞ്ച് കാര്യങ്ങൾ ഭക്ഷണത്തിൽ ചേർക്കാം

ചർമ്മത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും ഈ അഞ്ച് കാര്യങ്ങൾ ഭക്ഷണത്തിൽ ചേർക്കാം

author-image
Lifestyle Desk
New Update
what are whiteheads, dofference between whiteheads and blackheads, how to remove whiteheads at home, whiteheads removal DIY, DIY skincare tips

പ്രതീകാത്മക ചിത്രം

അമിതമായ പഞ്ചസാരയും സംസ്കരിച്ച ഭക്ഷണവും ഒഴിവാക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് മിക്ക ആളുകൾക്കും അറിയാം. എന്നാൽ ചില ഭക്ഷണപദാർഥങ്ങൾ നിങ്ങളുടെ ചർമ്മത്തിൽ നല്ല സ്വാധീനം ചെലുത്തും.

Advertisment

ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം അഞ്ച് ഭക്ഷണങ്ങൾ പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നു. “നിങ്ങൾ കഴിക്കുന്നതിൽ നിന്ന് ചർമ്മത്തിന് വളരെയധികം പ്രയോജനം ലഭിക്കും”എന്ന് പറഞ്ഞ വിദഗ്ധ ചർമ്മത്തിന്റെ ആരോഗ്യത്തിന് തന്റെ പ്രിയപ്പെട്ട അഞ്ച് ഭക്ഷണങ്ങളുടെ ലിസ്റ്റ് പങ്കിടുകയും ചെയ്തു.

ആരോഗ്യമുള്ള ചർമ്മത്തിന് അഞ്ച് ഭക്ഷണങ്ങൾ

പുതിന: പുതിനയിലയിലെ ആന്റിഓക്‌സിഡന്റ് റോസ്മാരിനിക് ആസിഡിന്റെ സാന്നിധ്യം നിങ്ങളുടെ ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ഗുണം ചെയ്യുന്നു. ഇത് ആരോഗ്യവും ജലാംശവും നിലനിർത്തുന്നു.

“പുതിനയിൽ ഫൈബറും കരോട്ടിനും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കരോട്ടിൻ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. അതേസമയം നാരുകൾ ദഹനത്തെ സഹായിക്കുകയും വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുകയും അങ്ങനെ ശുദ്ധമായ ചർമ്മത്തിന് നൽകുകയും ചെയ്യുന്നു," നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്–ഡയറ്റ് ആൻഡ് ന്യൂട്രീഷൻ രജിസ്റ്റേർഡ് ഡയറ്റീഷ്യൻ ഉഷാകിരൺ സിസോദിയ പറഞ്ഞു.

Advertisment

പാവയ്ക്ക/ കയ്പക്ക: വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ സി, ലിപ്പോഫിലിക് വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ (കരോട്ടിൻ, സാന്തോഫിൽസ്, സിയാക്സാന്തിൻ) തുടങ്ങിയ വിവിധ ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ കയ്പയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

"ഇൻസുലിൻ പോലെയുള്ള ഗുണങ്ങളോടെയാണ് കയ്പക്ക വരുന്നത്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നു. മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങളുമായി പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ഇവ വീക്കം കുറയ്ക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യത്തെ പരോക്ഷമായി ബാധിക്കും. കൂടാതെ, കയ്പക്കയുടെ, വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങൾ ശരീരത്തെ ശുദ്ധീകരിക്കാൻ സഹായിക്കും. ഇത് ആരോഗ്യകരമായ ചർമ്മത്തിലേക്ക് നയിക്കും,” ഉഷാകിരൺ വിശദീകരിച്ചു.

ജാമുൻ/ ഞാവൽപ്പഴം : ഞാവൽപ്പഴത്തിലെ എലാജിക് ആസിഡുകൾക്കും ക്വെർസെറ്റിനും യുവി കേടുപാടുകൾക്കെതിരെ ചർമ്മ സംരക്ഷണ ഗുണങ്ങളുണ്ട്. കൂടാതെ ചുവപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവ കുറയ്ക്കുന്നു. ചർമ്മത്തിലെ ബാരിയർ പുനഃസ്ഥാപിക്കുകയും ജലാംശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

“നാരുകളും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഒരു പഴമാണ് ജാമുൻ അഥവാ കറുത്ത പ്ലം. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും കോശങ്ങളുടെ കേടുപാടുകൾ തടയാനും ചർമ്മത്തിന്റെ വാർദ്ധക്യം തടയാനും ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു, ”ഉഷാകിരൺ പറഞ്ഞു.

നെല്ലിക്ക: നെല്ലിക്ക ഏകാഗ്രതയെ ആശ്രയിച്ചുള്ള ഫൈബ്രോബ്ലാസ്റ്റ് വ്യാപനം വർദ്ധിപ്പിക്കുകയും യുവിബി ഇൻഡ്യൂസ്ഡ് സൈറ്റോടോക്സിസിറ്റിക്കെതിരെ വളരെ പ്രധാനപ്പെട്ട ഫോട്ടോ-പ്രൊട്ടക്റ്റീവ് പ്രഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അത് ശക്തമായ ചർമ്മ സംരക്ഷണശേഷിയെ സൂചിപ്പിക്കുന്നു.

ഹൈലൂറോണിക് ആസിഡിന്റെ വർദ്ധനവിനെ സൂചിപ്പിക്കുന്ന ശക്തമായ ആന്റി-ഹൈലുറോണിഡേസ് പ്രവർത്തനവും ഇതിന് ഉണ്ട്. മാത്രമല്ല ചർമ്മത്തിന്റെ അകാല വാർദ്ധക്യം തടയുന്നതിന് ഇത് വളരെ ഗുണം ചെയ്യും.

“മറ്റ് പല പഴങ്ങളേക്കാളും നെല്ലിക്ക വിറ്റാമിൻ സിയുടെ പവർഹൗസാണ്. വിറ്റാമിൻ സി, ഒരു ശക്തമായ ആന്റിഓക്‌സിഡന്റായതിനാൽ, ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. അതുവഴി പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊളാജൻ ഉൽപാദനത്തിലും ഇത് ഒരു അവിഭാജ്യ പങ്ക് വഹിക്കുന്നു. കോശങ്ങളുടെയും രക്തക്കുഴലുകളുടെയും വളർച്ചയെ സഹായിക്കുന്ന ഇവ പ്രോട്ടീൻ, ചർമ്മത്തിന് അതിന്റെ ദൃഢതയും ശക്തിയും നൽകുന്നു.

കുമ്പളങ്ങ: വൈറ്റമിൻ ഇ അടങ്ങിയിട്ടുള്ളതിനാൽ ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും അവയെ മിനുസപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

“കുമ്പളങ്ങ ഉൾപ്പെടെയുള്ള ഈ വിഭാഗത്തിൽപ്പെടുന്നവയെല്ലാം ക്ഷാര സ്വഭാവമുള്ളവരാണ്. ഇത് ശരീരത്തിന്റെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. കുമ്പളങ്ങ അതിന്റെ ഉയർന്ന ജലാംശം കാരണം നല്ല ജലാംശം നൽകുകയും അവശ്യ മൈക്രോ ന്യൂട്രിയന്റുകൾ നൽകുകയും ചെയ്യുന്നു. ഇതിലെ നാരുകളുടെ അംശം ദഹനപ്രക്രിയയ്ക്കും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു,” ഉഷാകിരൺ പറഞ്ഞു.

ഈ ഭക്ഷണങ്ങൾ, സീസണിലും സമീകൃതാഹാരത്തിന്റെ ഭാഗമായും കഴിക്കുമ്പോൾ, ചർമ്മത്തിന്റെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും കാര്യമായ മാറ്റം കൊണ്ടുവരുന്നു. എന്നിരുന്നാലും, ഓരോ വ്യക്തിയുടെയും ശരീരം ഭക്ഷണത്തോട് വ്യത്യസ്‌തമായാണ് പ്രതികരിക്കുന്നതെന്ന് ഓർക്കുക. അതിനാൽ നിങ്ങളുടെ ശരീരത്തിനു അനുയോജ്യമായത് എന്താണെന്ന് മനസിലാക്കാൻ പോഷകാഹാര വിദഗ്ദ്ധനെ സമീപിക്കുക.

Skin Care Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: