/indian-express-malayalam/media/media_files/uploads/2021/04/acne-free-skin.jpg)
ഫിറ്റ്നസിന്റെ കാര്യം വരുമ്പോൾ എന്തൊക്കെ കഴിക്കണം, കഴിക്കരുത് എന്നതിനെക്കുറിച്ച് പലരിൽനിന്നും ഉപദേശം കിട്ടാറുണ്ട്. ചർമ്മത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. മുഖക്കുരു ഇല്ലാത്തതും തിളക്കമുളളതുമായ ചർമ്മം നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. പക്ഷേ, നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് യഥാർത്ഥത്തിൽ ചർമ്മത്തെ ആരോഗ്യകരവും തിളക്കമുളളതാക്കാനും സഹായിക്കുന്നത്.
അടുത്തിടെ ഡെർമറ്റോളജിസ്റ്റ് ഡോ.ഗീതിക മിത്തൽ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിവരിക്കുകയുണ്ടായി. അവ ഏതൊക്കെയെന്ന് നോക്കാം.
അവോക്കഡോ
ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ അവോക്കഡോകൾ ചർമ്മത്തിലെ ജലാംശം നിലനിർത്താനും മുഖക്കുരുവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചർമ്മത്തിലെ വീക്കം തടയാനും സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു.
ഓറഞ്ച്
വിറ്റാമിൻ സി ആരോഗ്യത്തിന് വളരെ അത്യാവശ്യം വേണ്ട പോഷകമാണെന്ന് നമുക്ക് അറിയാം. ഓറഞ്ച് പോലെ വിറ്റാമിൻ സി കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ഇൻഫ്ലാമേഷൻ കുറയ്ക്കാനും സഹായിക്കുന്നു.
തക്കാളി
മുഖത്തെ മുറിപ്പാടുകൾ മാറ്റാനും, വൃത്തിയാക്കാനും, മുഖക്കുരു കുറയ്ക്കാനും സഹായിക്കും. കാരണം അവയിൽ വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ആൽഫ-ബീറ്റ കരോട്ടിൻ, ല്യൂട്ടിൻ, ലൈക്കോപീൻ തുടങ്ങിയ കരോട്ടിനോയിഡുകൾ കൊണ്ട് സമ്പുഷ്ടമായതിനാൽ അവ സ്വാഭാവിക ആസ്ട്രിജെന്റ് ആയി പ്രവർത്തിക്കുകയും ചെറു സുഷിരങ്ങളുടെ വലുപ്പം കുറയ്ക്കുകയും ചെയ്യുന്നു.
സ്‌പിനച്ച്
നിങ്ങളുടെ ശരീരത്തിന് മാത്രമല്ല ചർമ്മത്തിനും ഒന്നിലധികം ഗുണങ്ങൾ സ്പിനച്ചിലൂടെ ലഭിക്കും. കാരണം ഇത് ക്ലോറോഫിൽ കൊണ്ട് സമ്പന്നമാണ്. ക്ലോറോഫിൽ നിങ്ങളുടെ കുടലിനെ ശുദ്ധീകരിക്കാനും രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു.
നട്സ്
നട്സിൽ നല്ല കൊഴുപ്പുകളാണ് അടങ്ങിയിട്ടുളളത്, ഇത് ചർമ്മത്തെ ദൃഢവും തിളക്കവും ആരോഗ്യത്തോടെയും നിലനിർത്താൻ സഹായിക്കുന്നു. ഉയർന്ന അളവിൽ സെലിനിയം, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തെ ശാന്തമാക്കാനും മാലിന്യങ്ങൾ നീക്കാനും സഹായിക്കുന്നുവെന്ന് ഡോ.മിത്തൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us