മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന രാജസ്ഥാനി വനിതയുടെ ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. സ്വന്തം കുഞ്ഞിനെയെന്ന പോലെ ഒരു മൃഗത്തിനെ സംരക്ഷിക്കുന്ന അമ്മയുടെ സ്നേഹത്തെ സ്തുതിക്കുകയാണ് ഏവരും.

പ്രശസ്ത ഷെഫായ വികാസ് ഖന്നയാണ് മാന്‍കുഞ്ഞിനെ മുലയൂട്ടുന്ന യുവതിയുടെ ചിത്രം ഇന്‍സ്റ്റഗ്രാം,ട്വിറ്റര്‍ പേജുകളിലൂടെ ഷെയര്‍ ചെയ്തത്. മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തരമായൊരു രൂപമാണ് അനുകമ്പ എന്ന ക്യാപ്ഷനോടെയായിരുന്നു അദ്ദേഹം ചിത്രം പങ്കു വെച്ചത്.

ഇതോടെ യുവതിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ജോധ്പുരില്‍ വച്ചാണ് ചിത്രം പകര്‍ത്തിയത്. ബിലോവ്ഡ് ഇന്ത്യ എന്ന പേരില്‍ വരാനിരിക്കുന്ന ഒരു പ്രൊജക്ടിന്റെ ഭാഗമായി രാജസ്ഥാനില്‍ ഗവേഷണത്തിനെത്തിയതായിരുന്നു വികാസ് ഖന്ന.

യുവതി ആദ്യമായിട്ടല്ല ഇത്തരത്തില്‍ മാന്‍കുഞ്ഞിന് മുലയൂട്ടുന്നതത്രേ. ഇതിന് മുമ്പും അനാഥരായ, പരിക്കുകള്‍ പറ്റിയ മാന്‍കുഞ്ഞുങ്ങളെ യുവതി സംരക്ഷിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാജസ്ഥാനിലെ ബിഷ്ണോയി സമുദായത്തിലെ സ്ത്രീ സ്വന്തം കുഞ്ഞിനെയെന്ന പോലെയാണത്രെ മാന്‍കുഞ്ഞുങ്ങളെ സംരക്ഷിച്ചുപോരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ