scorecardresearch
Latest News

Gandhi Jayanti: ഗാന്ധി ജയന്തി ദിനത്തിന്റെ പ്രാധാന്യം

Gandhi Jayanti 2019: ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയായി ഇന്ത്യയിലെ ജനങ്ങൾ ആചരിക്കുന്നു

gandhi jayanti, ഗാന്ധി ജയന്തി, gandhi jayanti 2019, ഗാന്ധി ജയന്തി 2019, gandhi jayanti significance, ഗാന്ധി ജയന്തി ദിനത്തിന്റെ പ്രാധാന്യം, gandhi jayanti 2019 india, mahatma gandhi birthday, മഹാത്മ ഗാന്ധി, mahtma gandhi birth anniversary, ഗാന്ധിജി, gandhi jayanti 2019 india, gandhi jayanti importance in india, gandhi jayanti significance in india, gandhi jayanti history, ie malayalam, ഐഇ മലയാളം

Gandhi Jayanti 2019: ഇന്ത്യയുടെ രാഷ്ട്രപിതാവാണ് മഹാത്മ ഗാന്ധി. 1869 ഒക്ടോബർ 2 നാണ് ഗാന്ധിജിയുടെ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം, ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.

മഹാത്മ ഗാന്ധിയുടെ വാക്കുകളിലും പ്രവൃത്തികളും സമര രീതികളിലും നൂറുകണക്കിനുപേർ ആകൃഷ്ടരാവുകയും 1930 മാർച്ചിൽ നടന്ന ദണ്ഡിയാത്രയിൽ നിരവധി പേർ പങ്കാളികളാവുകയും ചെയ്തു. 1942 ൽ അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കമിട്ടു.

Gandhi Jayanti 2019 Quotes: ഗാന്ധിജയന്തി ദിനത്തിൽ ഓർക്കാം ഗാന്ധി വചനങ്ങൾ

ഗാന്ധിയുടെ അഹിംസ തത്വചിന്തയുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബർ രണ്ട് രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കാൻ 2007 ജൂൺ 15 ന് തീരുമാനിച്ചു. ഈ ദിവസത്തിലൂടെ അഹിംസയുടെ സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കാനാണ് ശ്രമം.

ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയായി ഇന്ത്യയിലെ ജനങ്ങൾ ആചരിക്കുന്നു. ഈ ദിനത്തിൽ ഗാന്ധിജിയുടെ അഹിംസയിലൂന്നിയ ജീവിതവും അദ്ദേഹത്തിന്റെ മഹത് വചനങ്ങളും ഓർമിക്കപ്പെടുന്നു. സ്കൂളുകളിൽ ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജാതി-മതഭേദമന്യേ എല്ലാവരും ഒരേ മനസോടെ ഗാന്ധിജിയെ ഓർക്കുന്ന ദിനമാണ് ഗാന്ധി ജയന്തി.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Importance and significance of gandhi jayanti in india

Best of Express