scorecardresearch
Latest News

ഡ്രൈ ഷാംപൂ സുരക്ഷിതമാണോ? ​ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡ്രൈ ഷാംപൂ മുടി വൃത്തിയാക്കുന്നുണ്ടോ? അവ ഷാംപൂവിന് പകരമാണോ എന്നറിയാം

hair food, food, health, haircare
പ്രതീകാത്മക ചിത്രം

മുടിക്ക് ആവശ്യമായ മോയ്സ്ചറൈസേഷൻ നൽകുന്നതിന് അനുയോജ്യമായ ഷാംപൂവും അതിനു ചേരുന്ന കണ്ടീഷണറും ഉപയോഗിച്ച് പതിവായി മുടി വൃത്തിയാക്കണമെന്നത് ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്ന കാര്യമാണ്. എന്നിരുന്നാലും, എണ്ണമയമുള്ള മുടി കഴുകി ഉണക്കാൻ നിങ്ങൾക്ക് എപ്പോഴും സമയം കിട്ടണമെന്നില്ല. അത്തരമൊരു സാഹചര്യത്തിൽ, എന്താണ് ചെയ്യാൻ പറ്റുന്നത്. തിരക്കേറിയ ദിവസങ്ങളിൽ ഡ്രൈ ഷാംപൂവാണ് രക്ഷകനായി എത്തുന്നത്. പക്ഷേ അവ സുരക്ഷിതമാണോ?

ഇത് നിങ്ങളുടെ തലയോട്ടി വൃത്തിയാക്കുന്നില്ല. എണ്ണയെ ആഗിരണം ചെയ്യുകയും മുടിയിലെ എണ്ണമയം കുറയ്ക്കുകയും ചെയ്യുന്നു. മുടിയെ ഡ്രൈയും മൃദുവാക്കുകയും ചെയ്യുന്നു. പക്ഷേ, ഇത് ഷാംപൂവിന് പകരമല്ല, ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട്, ഡെർമറ്റോളജിസ്റ്റായ ഡോ. ഗുർവീൻ വാരിച്ച് പറയുന്നു.

ഡ്രൈ ഷാമ്പൂവിൽ ദോഷകരമായ ഒന്നും ഇല്ലെങ്കിലും, ശീലമാക്കിയാൽ, അത് നിങ്ങളുടെ മുടി വരണ്ടതും പൊട്ടുന്നതിനും കാരണമാകുന്നതായി വിദഗ്ധർ പറഞ്ഞു. “അതിനാൽ, ഇത് ഇടയ്ക്കിടെ ഉപയോഗിക്കുക. ഒന്നോ രണ്ടോ ആഴ്ചയിൽ ഒരിക്കൽ. എന്നാൽ അതിനിടയ്ക്ക് ഷാംപൂ ചെയ്യാൻ മറക്കരുത്. ഇത് നിങ്ങളുടെ തലയോട്ടിയിൽ എന്തെങ്കിലും അടിഞ്ഞുകൂടുന്നതിനു കാരണമാകുന്നു, ”ഡോഗുർവീൻ വാരിച്ച് പറഞ്ഞു.

കൂടാതെ, നിങ്ങൾ പതിവായി ഡ്രൈ ഷാംപൂ ഉപയോഗിക്കുന്ന ആളാണെങ്കിൽ, രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ ക്ലാരിഫൈയിംഗ് ഷാംപൂ ഉപയോഗിക്കുന്നത് ഉറപ്പാക്കുക, വിദഗ്ധ നിർദ്ദേശിച്ചു.

ആരോഗ്യ വിദഗ്ധനുമായി ആലോചിച്ച ശേഷം, ഡ്രൈ ഷാംപൂ മിതമായ അളവിൽ ഉപയോഗിക്കാൻ ദി എസ്തറ്റിക് ക്ലിനിക്ക് കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ്, ഡെർമറ്റോ-സർജനുമായ ഡോ. റിങ്കി കപൂർ പറയുന്നു.

ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളും ഡോ. റിങ്കി പറഞ്ഞു. “ഡ്രൈ ഷാംപൂ ചെയ്യുന്നത് അർത്ഥമാക്കുന്നത് നിങ്ങൾ ഇടയ്ക്കിടെ മുടി കഴുകേണ്ടതില്ല എന്നാണ്. ഇടയ്ക്കിടെ മുടി കഴുകുന്നത് അവരെ വരണ്ടതാക്കും. പക്ഷേ, ഡ്രൈ ഷാംപൂ ചെയ്യുന്നത് ആരോഗ്യകരവും ജലാംശമുള്ളതുമായ വായു ലഭിക്കാൻ സഹായിക്കും. മുടി ഷാംപൂ ചെയ്ത ശേഷം ബ്ലോ ഡ്രയർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഡ്രൈ ഷാംപൂ ചെയ്യുമ്പോൾ അതിന്റെ ആവശ്യം വരുന്നില്ല, ”ഡോ റിങ്കി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഡ്രൈ ഷാംപൂ ചെയ്യുന്നത് മുടിയുടെ അളവ് വർദ്ധിപ്പിക്കുകയും ഘടന മെച്ചപ്പെടുത്തുകയും എണ്ണമയമുള്ള മുടിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യുന്നുവെന്നും ഡോ.റിങ്കി പറയുന്നു.

ഡ്രൈ ഷാംപൂ ഉപയോഗിക്കുമ്പോൾ​ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മുടിയുടെ ഘടന, നീളം, തലയോട്ടിയിലെ എണ്ണമയം എന്നിവയെ അടിസ്ഥാനമാക്കി ഡ്രൈ ഷാംപൂ തിരഞ്ഞെടുക്കുക. ഒരു വിദഗ്ധനെ സമീപിച്ച് നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് ഷാംപൂ കണ്ടെത്തുക.
  • ഡ്രൈ ഷാംപൂ തലയുടെ മീതെയായി പിടിച്ച് ഉപയോഗിക്കരുത്. മുടിയുടെ വേരുകളിലേക്ക് കുറച്ച് ഷാംപൂ സ്പ്രേ ചെയ്യുക. എന്നിട്ട് വിരലുകൾ ഉപയോഗിച്ച് മസാജ് ചെയ്യുക. ഉണങ്ങിയ ഷാംപൂ മുടിക്ക് നല്ല ബൗൺസ് നൽകും.
  • ഡ്രൈ ഷാംപൂ അമിതമായി ഉപയോഗിക്കരുത്, കാരണം ഇത് തലയോട്ടിയെ വരണ്ടതാക്കും.ഡ്രൈ ഷാംപൂ വരണ്ട മുടിയിൽ മാത്രം ഉപയോഗിക്കുക, അതിനുശേഷം ശേഷം മുടി ബ്രഷ് ചെയ്യുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: If you frequently use dry shampoo know the donts and dos